തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർക്കെതിരെ ഏഷ്യനെറ്റ് ന്യൂസ് നൽകിയ മാനനഷ്ട കേസിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംഭവത്തിൽ സന്ദീപ് വാര്യർ മാപ്പു പറയാൻ പോവുന്നില്ലെന്നും കേസ് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സന്ദീപ് വാര്യർക്കെതിരെ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ്സ് ഏഷ്യാനെറ്റ് ന്യൂസ് നൽകി എന്നറിഞ്ഞു. സന്ദീപ് ഒരു മാപ്പും പറയുന്നില്ല. കേസ്സ് നടക്കട്ടെ. അർബ്ബൻ നക്‌സലുകളും ദേശവിരുദ്ധരും എങ്ങനെയാണ് പ്രധാനമാധ്യമങ്ങളിൽ പിടിമുറുക്കുന്നതെന്ന് നമുക്കു ഓപ്പൺ കോടതിയിൽ തന്നെ ചർച്ച ചെയ്യാം. പാട്ടകുലുക്കിയിട്ടായാലും പാർട്ടി കേസ്സു നടത്തും.
സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ജിഹാദി പോസ്റ്റർ ബോയ് ഷിഹാസിനെ തുറന്നു കാണിച്ചതിനാണ് തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. ഒരു മാധ്യമ സ്ഥാപനത്തിന് സംഘി എന്ന് വിളിക്കാമെങ്കിൽ തങ്ങൾക്ക് നിങ്ങളെ ജിഹാദി എന്നും വിളിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
സന്ദീപ ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
ഏഷ്യാനെറ്റ് ജിഹാദി പോസ്റ്റർ ബോയ് ഷിഹാസിനെ തുറന്നു കാണിച്ചതിന് എനിക്ക് അഞ്ചു കോടി രൂപയുടെ മാനനഷ്ട വക്കീൽ നോട്ടീസ് ആണ് ഏഷ്യാനെറ്റ് മാനേജ്‌മെൻറ് അയച്ചിരിക്കുന്നത് . അത്രയും രൂപ കൈവശമില്ല . വല്ലതും കുറച്ചു തരുമോ.
ജിഹാദിയെ ജിഹാദി എന്ന് വിളിച്ചപ്പോൾ ഏഷ്യാനെറ്റിന് എന്തിനാണ് പൊള്ളുന്നത് ? ഒരു മാധ്യമ സ്ഥാപനത്തിന് സംഘി എന്ന് വിളിക്കാമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ ജിഹാദി എന്നും വിളിക്കാം.
ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ചാനൽ ചർച്ചയുമായി ബന്ധപ്പെട്ട് ഇറക്കിയ പോസ്റ്ററിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. പോസ്റ്ററിനെതിരെ സന്ദീപ് വാര്യർ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ചാനൽ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.
Discussion about this post