കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലന്ന് പറയട്ടെയെന്നും വിജേയേട്ട എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നൽകിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു.
2014 ഓഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. അന്ന് പക്ഷേ മാർകിസ്റ്റ് പാർട്ടി പിന്തുണക്കാൻ ശ്രമിച്ചെങ്കിലും അവർക്കും സാധിച്ചില്ല. ഭൂമി ദേവിക്ക് വേണ്ടിയാണ് താൻ പൊരുതിയത്. അതിനുവേണ്ടി പറഞ്ഞൊരു വാചകത്തിൽ കടിച്ചു തൂങ്ങിയാണ് എൻറെ വീടിന് മുകളിൽ വന്ന് മൈക്ക് വെച്ച് തൻറെ മാതാപിതാക്കൾക്കെതിരെ സംസാരിച്ചത്.
ഞാൻ ലീഡർ കെ കരുണാകരന്റെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നു. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുട്ടായില്ല. ഇവരുടെയെല്ലാം നേതാക്കൾ ചേർന്നാണ് തന്നെ രാഷ്ട്രീയത്തിൽ ഇറക്കിയതെന്ന് വേദിയിലിരിക്കുന്ന എൻകെ പ്രേമചന്ദ്രനെയും നൗഷാദിനെയും ചൂണ്ടികാണിച്ച് സുരേഷ് ഗോപി പറഞ്ഞു.
Discussion about this post