മുംബൈ: ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരദമ്പതികളാണ് ഐശ്വര്യറായും അഭിഷേക് ബച്ചനും. ലോകസുന്ദരിപട്ടം നേടിയ ഐശ്വര്യ വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും അന്താരാഷ്ട്ര വേദികളിൽ ഇന്നും മിന്നും താരമാണ്. പറയത്തക്ക വിജയചിത്രങ്ങൾ ഇല്ലെങ്കിലും ബച്ചൻ കുടുംബത്തിലെ പുതുതലമുറ ആൺതരി അഭിഷേക് ബച്ചനും സിനിമകൾ ചെയ്ത് ലൈംലൈറ്റിൽ സജീവമാണ്. കുറച്ചുമാസങ്ങളായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിൽ പിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാത്തതും വിവാഹമോതിരം ധരിക്കാത്തതുമാണ് വിവാഹമോചിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ കാരണം.
ഇരുവരുമോ കുടുംബമോ ഇതുവരെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ഐശ്വര്യ ബച്ചൻ കുടുംബത്തിൽ നിന്നും പുറത്തായെന്നും വാർത്തകൾ പ്രരിക്കുന്നുണ്ട്. മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ ഇപ്പോൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
വിവാഹമോചനവാർത്തകൾ ചർച്ച ചെയ്തിരുന്ന ആരാധകർ ഇപ്പോൾ ഒരുപടികൂടെ കടന്ന് ഇരുവരും വേർപിരിഞ്ഞാൽ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ ജീവനാംശം നൽകേണ്ടി വരുമെന്ന ചർച്ചകളിലേക്കെത്തി നിൽക്കുകയാണ്. അഭിഷേകിന് ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടൻ സമ്പാദിക്കുന്നുണ്ട്. വിവാഹമോചന നിയമങ്ങൾ അനുസരിച്ച്, വിവാഹമോചനത്തിൽ ഭർത്താവ് ഭാര്യക്ക് 25% ജീവനാംശം നൽകണം. ഈ സാഹചര്യത്തിൽ ഐശ്വര്യ റായിക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ ജീവനാംശം നൽകേണ്ടി വരുമെന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ അഭിഷേകിനേക്കാൾ ആസ്തിയുള്ള ആളാണ് ഐശ്വര്യ. ഐശ്വര്യ റായിയുടെ ആസ്തി 750 കോടി രൂപയിലധികമാണ് എന്നാണ് റിപ്പോർട്ടുകൾ. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിംഗ് എന്നിവയിലൂടെയും ഐശ്വര്യ കോടികൾ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകൾ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്റൂം വരുന്ന വലിയൊരു അപ്പാർട്ട്മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്. ഇത്രയേറെ സ്വത്തുള്ള ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കില്ലെന്നും ഒരു കൂട്ടർവാദിക്കുന്നു.
അതേസമയം ഇരുവരും സന്തോഷത്തോടെ ജീവിക്കുകയാണെന്നും ദയവുചെയ്ത് തെറ്റായ കാര്യങ്ങൾ ചർച്ച ചെയ്യരുതെന്നും ഈ ചർച്ചകൾക്ക് നേരെ വിമർശനം ഉയരുന്നുണ്ട്.
Discussion about this post