തിരുവനന്തപുരം: സംവിധായകൻ സുരേഷ് തിരുവല്ലയ്‌ക്കെതിരെ പീഡനത്തിന് കേസ് എടുത്ത് പോലീസ്. മാവേലിക്കര സ്വദേശിനിയായ സഹസംവിധായിക നൽകിയ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്. സുരേഷിന്റെ സുഹൃത്ത് വിജിത്ത് വിജയകുമാറിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
വിവാഹ വാഗ്ദാനവും, സിനിമയിൽ അവസരവും വാഗ്ദാനം ചെയ്തായിരുന്നു പീഡനം എന്നാണ് യുവതി പരാതിയിൽ പറയുന്നത്. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറകണം എന്ന് സുരേഷ് ആവശ്യപ്പെട്ടു. വിജിത്ത് രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ മരട് പോലീസാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരവധി സിനിമകളിൽ ചെറിയ കഥാപാത്രങ്ങളെ സഹസംവിധായിക അവതരിപ്പിച്ചിട്ടുണ്ട്. നായികാ കഥാപാത്രം വാഗ്ദാനം ചെയ്തായിരുന്നു പീഡനം എന്നാണ് വിവരം.
Discussion about this post