ഇന്ന് പ്രായഭേദമന്യേ എല്ലാവരും പറയുന്ന പരാതിയാണ് നടുവേദനയാണ്, ഇരിക്കാൻവയ്യ,നിൽക്കാൻ വയ്യ,കുനിയാൻ വയ്യ എന്നൊക്കൈ. നടുവേദനയുടെ സാധാരണയായി കണ്ടുവരുന്ന കാരണങ്ങൾ ഡിസ്‌കിന്റെ പ്രശ്‌നങ്ങളും നട്ടെല്ലിനുള്ള തേയ്മാനവും പേശിവലിവുമൊക്കെയാണെങ്കിലും വേറെയും എണ്ണമറ്റ രോഗങ്ങളുടെ ലക്ഷണം നടുവേദനയാണ്.ഡിസ്‌ക് ഹെർണിയേഷൻ (ഡിസ്‌ക് തള്ളിച്ച), നട്ടെല്ല് തേയ്മാനം,പേശിവലിവ്/ഉളുക്ക്, നട്ടെല്ലിന്റെ സ്ഥാനമാറ്റം, സ്റ്റെനോസിസ് (സുഷുമ്നാനാഡിയുടെ ചുരുങ്ങൽ) തുടങ്ങിയവയൊക്കെയാണ് നടുവേദനയ്ക്കുള്ള സാധാരണ കാരണങ്ങൾ.
നട്ടെല്ലിനെ അപൂർവമായി ബാധിക്കുന്ന രോഗങ്ങളോ മറ്റ് അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ ചിലപ്പോൾ പ്രകടിപ്പിക്കുന്ന പ്രധാനലക്ഷണം നടുവേദനയായിരിക്കും.റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ആൻകിലോസിങ് സ്പോൺഡിലൈറ്റിസ്, സോറിയാറ്റിക് ആർത്രോപതി തുടങ്ങിയ വാതരോഗങ്ങൾ നട്ടെല്ലിനെ ബാധിക്കുന്നവയാണ്.പാൻക്രിയാസിനെയോ പിത്താശയത്തെയോ ആമാശയത്തെയോ ബാധിക്കുന്ന രോഗങ്ങളിൽ ചിലപ്പോൾ നടുവേദന ഒരു രോഗലക്ഷണമായി കാണപ്പെടാം. മൂത്രാശയ കല്ലുകളോ പഴുപ്പോ ചിലരിൽ നടുവേദന ഉണ്ടാക്കുന്നതായി കാണാറുണ്ട്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന പഴുപ്പും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ആയുർവേദ ചികിത്സക്ക് ധാരാളം ആളുകൾ എത്തുന്നൊരു രോഗവുമാണ് നടുവേദന. നടുവേദന ഒരു രോഗ ലക്ഷണമാണ്. അതിൻറെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുക എന്നതാണ് ഏറ്റവും ആദ്യത്തെ കാര്യം. ആയുർവേഗ പ്രകാരം നടുവേദനയുള്ളവർ ഒഴിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്.
വഴുതനയും ഉരുളക്കിഴങ്ങും. ഇവ രണ്ടിലം കീടങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സൊലാനിൻ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ, വഴുതനങ്ങ നമ്മൾ ആഹാരത്തിൽ ഉൾപ്പെടുത്തുമ്പോൾ നമ്മുടെ ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുന്നതിന് ഒരു കാരണമാകുന്നു. ഇത് സന്ധിവാതം, നടുവേദന എന്നിവയെല്ലാം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തക്കാളിയിൽ സൊലാനിൻ, ടൊമാറ്റിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീര വീക്കം വർദ്ധിക്കുന്നതിന് കാരണമാണ്. ഇത് നടുവേദന, എല്ലുതേയ്മാനം എന്നിവ വർദ്ധിപ്പിക്കുന്നു.പോത്ത്, പോർക്ക്, ആട് എന്നീ മാംസാഹാരങ്ങൾ ദഹിക്കാൻ പ്രയാസമേറിയതാണ്. അതുപോലെ, ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. കോഴി, ആട് എന്നിവയുടെ കരൾ കറിവെച്ച് കഴിക്കുന്നതും ഒഴിവാക്കുക. ഇവയിൽ പ്യൂരിൻ അമിതമായി അടങ്ങിയിരിക്കുന്നു. ഇത് വാതരോഗങ്ങൾക്ക് നല്ലതല്ല.അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും
Discussion about this post