ഇതുവരെ കണ്ടിട്ടില്ലാത്ത മത്സരാധിഷ്ഠിത രീതിയിൽ മുന്നോട്ട് പോവുകയാണ് രാജ്യത്തെ ടെലികോം മേഖല. സ്വകാര്യ കമ്പനികളുടെ ആധിപത്യങ്ങൾക്ക് വെല്ലുവിളിയായി ബിഎസ്എൻഎൽ മുന്നിൽ തന്നെയുണ്ട്. സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചാണ് കമ്പനി ജനപ്രിയമാകുന്നത്. മറ്റ് കമ്പനികളേക്കാൾ കുറഞ്ഞ തുകയിൽ കൂടുതൽ ഓഫർ എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഇപ്പോഴത്തെ ബിസിനസ് ലൈൻ. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളിലൊരാൾ ബിഎസ്എൻഎൽ തന്നെയെന്നതിൽ സംശയമില്ല.
ഇപ്പോഴിതാ കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ തരംഗമാവുകയാണ്. 105 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി ഡാറ്റ എന്ന കണക്കിലുള്ള ഈ പ്ലാനിന് 666 രൂപയാണാവുക. ഏതൊരു നെറ്റ്വർക്കിലേക്കും പരിധിയില്ലാതെ കോൾ 105 ദിവസവും ഇതിലൂടെ സാധ്യമാകും. ഇതിന് പുറമെ ദിവസം 100 വീതം സൗജന്യ എസ്എംഎസുകളും ബിഎസ്എൻഎൽ നൽകുന്നു. ആകെ വാലിഡിറ്റി കാലയളവിൽ 210 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം.
മറ്റ് ജനപ്രിയ പ്ലാനുകൾ കൂടി നോക്കാം
99 രൂപ പ്ലാൻ- ഈ പ്ലാനിൽ 70 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാൻ 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ റീചാർജ് ലഭിക്കുന്നു. അതിനാൽ സാധാരണക്കാർക്ക് അനുയോജ്യമായ ബജറ്റ് പ്ലാനാണിത്.
197 രൂപ പ്ലാൻ -ഈ പ്ലാനിലും നിങ്ങൾക്ക് നീണ്ട വാലിഡിറ്റി ലഭിക്കുന്നതാണ്. 197 രൂപയ്ക്ക് റീചാർജ് ചെയ്താൽ 70 ദിവസമാണ് കാലാവധി ലഭിക്കുക. ആദ്യ 18 ദിവസത്തേക്ക് 2ഏആ ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്.
108 രൂപ പ്ലാൻ- 108 രൂപ മുഖ്യമായും പുതിയ ബിഎസ്എൻഎൽ വരിക്കാർക്ക് വേണ്ടിയുള്ളതാണ്. 108 രൂപയ്ക്ക് ഫസ്റ്റ് റീചാർജ് കൂപ്പൺ ലഭിക്കുന്നു. ഇതിന് വാലിഡിറ്റി 28 ദിവസമാണ്. ഈ ഒരു മാസക്കാലയളവിൽ അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. കൂടാതെ ബിഎസ്എൻഎൽ പ്രതിദിനം 1ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു.
107 രൂപ പ്ലാൻ- ഈ ബിഎസ്എൻഎൽ പാക്കേജ് 35 ദിവസത്തേക്കുള്ളതാണ്. ഒരു മാസപ്ലാനിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്. ഇതിലൂടെ വരിക്കാർക്ക് 3ജിബി ഡാറ്റ ലഭിക്കുന്നതാണ്. 200 മിനിറ്റ് വോയ്സ് കോളുകളും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കും
2024ൽ തന്നെ ബിഎസ്എൻഎല്ലിന്റെ 4ഏ വിന്യാസം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഗ്രാമങ്ങളിലെ ജനങ്ങൾ ഇപ്പോഴും ബിഎസ്എൻഎല്ലിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. കൂടാതെ ബിഎസ്എൻഎൽ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റി എത്തിക്കുന്നു. അതേസമയം ബിഎസ്എൻഎല്ലിന്റെ തദ്ദേശീയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 5ജി നെറ്റ്വർക്ക് ഉപയോഗിച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വീഡിയോ കോൾ ചെയതിരുന്നു. 5ജി പരീക്ഷണങ്ങൾ നടക്കുകയാണ്
Discussion about this post