വാഷിംഗ്ടൺ: സാംസങിന്റെ ഗാലക്‌സി റിംഗ് ഇന്ത്യയിലും ഉടൻ ലഭ്യമായി. വിൽപ്പനയ്ക്ക് മുന്നോടിയായി ഉപകരണത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇക്കഴിഞ്ഞ ജൂലൈ മാസം ഗ്യാലക്സി സ്സെഡ് 6 സിരീസ് ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾക്കൊപ്പം സാംസങ് ലോഞ്ച് ചെയ്ത സ്മാർട്ട് മോതിരമാണിത്.
ഇന്ത്യയിൽ ഒക്ടോബർ 15 വരെ പ്രീ-ബുക്ക് ചെയ്യാം. 1,999 രൂപ ടോക്കൺ തുകയായി നൽകിയാണ് ഗാലക്സി റിങ് സാംസങ് ഇന്ത്യ വെബ്സൈറ്റോ ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളോ വഴി ബുക്ക് ചെയ്യേണ്ടത്. ഈ ടോക്കൺ തുക റീഫണ്ട് ചെയ്യാനാവുന്നതാണ് എന്ന് സാംസങ് വ്യക്തമാക്കി.ഇന്ത്യൻ രൂപ 34,000 ആയിരിക്കും സാംസങ് ഗ്യാലക്സി റിങിൻറെ വില.
വിവിധ ഹെൽത്ത്, ഫിറ്റ്നസ് സൗകര്യത്തോടെയാണ് ഈ സ്മാർട് മോതിരം ഒരുക്കിയിരിക്കുന്നത്.ഒറ്റ ചാർജിംഗിൽ 7 ദിവസം ഗ്യാലക്സി റിങ് ഉപയോഗിക്കാനാകും സ്മാർട്ട് വാച്ചിനെ പോലെ സ്‌ക്രീൻ ഇല്ല എന്ന പരിമിതി മാത്രമാണ് ഇതിനുള്ളത്. ഈ ആഭരണത്തിന് 24 മണിക്കൂർ തുടർച്ചയായ ഹെൽത്ത് ഫിറ്റ്നസ് അപ്ഡേറ്റുകൾ നൽകാൻ സാധിക്കുമത്രേ. ഓരോ വിവരങ്ങളും സ്മാർട്ട്‌ഫോണിൽ കാണാം. നോട്ടിഫിക്കേഷനുകളും നൽകും. 9 സൈസുകളിൽ റിങ് ലഭ്യമാണ്. മൂന്ന് നിറങ്ങളിലാണ് റിങ് വിപണിയിലേക്ക് എത്തുന്നത്. 2.3 മുതൽ 3.0 ഗ്രാം വരെ മാത്രമാണ് ഭാരം.
മൂന്ന് സ്‌ക്രാച്ച് റെസിസ്റ്റൻറ് ഫിനിഷുകളിൽ ടൈറ്റാനിയത്തിലാണ് നിർമാണം. ആരോഗ്യനിരീക്ഷണത്തിനായി മൂന്ന് സെൻസറുകളാണ് റിംഗിലുള്ളത്. ഇതിലെ ബയോആക്റ്റീവ് സെൻസർ നിങ്ങളുടെ ഹൃദയമിടിപ്പ് അളക്കും. ആസ്സെലെറോമീറ്റർ നടത്തം, ഓട്ടം എന്നിവ അളക്കാനായുള്ളതാണ്. ഇൻഫ്രാറെഡ് ടെംപറേച്ചർ സെൻസർ നിങ്ങൾ ഉറങ്ങുമ്പോഴും തൊലിപ്പുറത്തെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്തും
ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും വിലയിരുത്തി ഗാലക്സി എഐയുടെ സഹായത്തോടെ വിശകലനങ്ങൾ അറിയാനും സംവിധാനമാണ് റിംഗിൻറെ മറ്റൊരു സവിശേഷത.വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ്, ആർത്തവചക്രം ട്രാക്ക് ചെയ്യാനാകുന്നത്, 8 എംബി മെമ്മറി എന്നിവയും റിംഗിന്റെ പ്രധാന സവിശേഷതകളാണ്.
Discussion about this post