ഒരു നേരം എങ്കിലും അരിയാഹാരം കഴിക്കാതെ ജീവിക്കാൻ പറ്റാത്തവർ ആണ് മലയാളികൾ. ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോഴും ചോറ് നമ്മുടെ പ്രിയപ്പെട്ടതായി തുടരുന്നു. ചോറാണ് നമ്മുടെ ഊർജ്ജം. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ചോറ് നമുക്ക് തരിക മുട്ടൻ പണിയാണ്. എങ്ങനെയെന്ന് അല്ലെ നമുക്ക് നോക്കാം.
അരി വേവിച്ചാണ് നാം ചോറുണ്ടാക്കുന്നത്. എന്നാൽ മിക്ക വീടുകളിലും ചോറ് വയ്ക്കാൻ അരി കഴുകുന്നത് പച്ച വെള്ളത്തിൽ ആണ്. പ്ലാസ്റ്റിക് ബാഗുകളിലും സഞ്ചികളിലുമെല്ലാം നിറച്ച് നമുക്ക് മുൻപിൽ എത്തുന് ഈ അരി പച്ചവെള്ളത്തിൽ മാത്രം കഴുകിയാൽ പോര. ചൂട് വെള്ളം കൊണ്ട് വേണം കഴുകാൻ.
പ്രാണികൾ മുതൽ രാസവസ്തുക്കൾ വരെ അരിയിൽ ഉണ്ടാകും. അതിനാൽ പച്ചവെള്ളത്തിൽ അഞ്ചോ ആറോ തവണ കഴുകുന്നത് കൊണ്ടൊന്നും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചെറുചൂട് വെള്ളത്തിൽ കഴുകണമെന്ന് പറയുന്നത്. അത് പോലെ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലും കുക്കറിലും ഇട്ട് അരി കഴുകുന്നതും നല്ലതല്ല.
ആദ്യമായി ആവശ്യമുള്ള അരി വാവട്ടം ഉള്ള പാത്രത്തിൽ എടുക്കണം. ശേഷം ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കാം. അര മണിക്കൂറോളം നേരം ഈ അരി ഇങ്ങനെ വയ്ക്കുക. ശേഷം നന്നായി കഴുകി എടുക്കുക. ബാക്കി ചൂട് വെള്ളം ഉണ്ടെങ്കിൽ രണ്ടോ മൂന്നോ പ്രാവശ്യം അരി കഴുകി എടുക്കാം.
ചൂട് വെള്ളം കൊണ്ട് അരി കഴികുമ്പോൾ ചെറിയ പ്രാണികൾ നശിച്ച് പോകും. അഴുക്കും പൊടിയും പോകും. അരി കുതിരുന്നു എന്നതിനാൽ അരി വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യണം. കൈകൊണ്ട് നന്നായി തിരുമ്മി വേണം അരി കഴുകാൻ. ഇത് അരിയ്ക്ക് മുകളിലെ അന്നജം നീക്കം ചെയ്യാൻ സഹായിക്കും. ആരോഗ്യപരമായി പാകം ചെയ്താൽ മികച്ച ഭക്ഷണം തന്നെയാണ് ചോറ്.
Discussion about this post