ഇന്നത്തെ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫാസ്റ്റ്ഫുഡിനോടും ജങ്ക് ഫുഡിനോടുമാണ് താത്പര്യം. പുറത്ത് ഏതെങ്കിലും ഹോട്ടലുകളിൽ പോകുക. ഉയർന്ന കലോറിയുള്ള മന്തിയോ അൽഫാമോ ഷവർമയോ ബർഗറോ കഴിക്കുക. കൂടെ സോഫ്റ്റ് ഡ്രിങ്കും. കുറച്ചുകാലങ്ങളായി കണ്ട് വരുന്ന ശീലമാണ്.
പ്രത്യേകിച്ച് മന്തിക്കൊപ്പം സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്ന പ്രവണതയാണ് കണ്ട് വരുന്നത്. ഏതെങ്കിലും കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നത് കുറേയധികം മന്തികഴിക്കാൻ പറ്റുമെന്നാണ് ഭക്ഷണപ്രേമികൾ വാദിക്കുന്നത്. എന്നാൽ ഈ ശീലം അത്ര നല്ലതല്ല എന്ന് തന്നെയാണ് പറയാൻ ഉള്ളത്.
പതിവായി ഫാസ്റ്റ് ഫുഡിന്റെ കൂടെ സോഫ്റ്റ് ഡ്രിങ്ക് പതിവാക്കിയാൽ നമ്മുടെ ആരോഗ്യമാണ് നശിക്കുന്നത്. കാർബോണേറ്റഡ് ഡ്രിങ്ക്‌സ് പതിവാക്കിയാൽ ശരീരത്തിൽ കാത്സ്യകുറവ് ഉണ്ടാകുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. എല്ലുകൾക്ക് ആരോഗ്യം കുറഞ്ഞാൽ നടുവേദന, എല്ലുതേയ്മാനം, ദേഹവേദന എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നിങ്ങൾ അനുഭവിക്കേണ്ടി വരിക. ദീർഘനേരം ഇരിക്കാൻ സാധിക്കാത്ത അവസ്ഥ. വണ്ടി ഓടിക്കാൻ സാധിക്കാത്ത അവസ്ഥ. നടക്കാനും, ഭാരം എടുക്കാനും സാധിക്കാത്ത അവസ്ഥയെല്ലാം നേരിടേണ്ടി വരും. പല്ലുകൾക്കും തേയ്മാനം വരികയും പല്ലുകൾക്ക് കേട് വരികയും ചെയ്യും.
സോഫ്റ്റ് ഡ്രിങ്ക്‌സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്.ചില ഡ്രിങ്ക്‌സിൽ പഞ്ചസാര ചേർക്കുന്നു. എന്നാൽ ഡയറ്റ് സോഡാ, സിറോ കാലറി ഡ്രിങ്ക്‌സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ്‌നേഴ്‌സ് ആണു ചേർക്കുന്നത്. ഇത്തരം മധുരങ്ങൾ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതൽ മധുരം കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കുംഒരു ഗ്ലാസ്സ് കാർബണേറ്റഡ് ഡ്രിങ്ക്‌സിൽ 10 ടീസ്പൂൺ പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹ സാധ്യതയാണ് ഉയർത്തുന്നത്. മന്തി റൈസിലെ കാർബോഹൈഡ്രേറ്റും, കോളയിലെ പഞ്ചസ്സാരയുടെ അളവെല്ലാം ശരീരത്തിൽ എത്തുമ്പോൾ ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. ഹൃദയത്തിന്റെ ആരോഗ്യം നശിക്കുന്നതിന് ഇത് വഴിയൊരുക്കും
നിറം നൽകാൻ ചേർക്കുന്ന പദാർഥങ്ങളും ചീത്തയാകാതിരിക്കാൻ ചേർക്കുന്ന സോഡിയം ബെൻസോയേറ്റും പേശികളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും കുട്ടികളിൽ ശ്രദ്ധക്കുറവിന് കാരണമാകുകയും ചെയ്യുന്നു. സോഡിയം ബെൻസോയേറ്റ് ചിലരിൽ ആസ്മയ്ക്കും കാരണമാകാം.ടെട്രാ പായ്ക്കിങ് അഥവാ കാർട്ടണുകളിൽ പായ്ക്കു ചെയ്ത ജ്യൂസുകൾ ദീർഘകാലം കേടാവാതിരിക്കാൻ പാസ്ചുറ്റെസ് ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ പ്രകൃതിദത്തമായ പോഷകങ്ങളും ദഹനസഹായികളായ എൻസൈമുകളും നശിപ്പിക്കപ്പെടുന്നു.ഇവയുടെ സ്ഥിരം ഉപയോഗം ഉറക്കക്കുറവിനും രക്തസമ്മർദം ഉയരാനും കാരണമാകുന്നു.
Discussion about this post