ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞനിറം കൂടുതൽ ലഭിക്കാൻ ചേർക്കുന്ന വസ്തുവാണ് ടാർട്രസിൻ. ചിപ്‌സുകളിലും, ഐസ്‌ക്രീമുകളിലും സോഫ്റ്റ് ഡ്രിങ്ക്‌സുകളിലും ഉൾപ്പെടെ എല്ലാ ഭക്ഷണസാധനങ്ങളിലും ടാർട്രസിൻ ഉപയോഗിക്കാറുണ്ട്. ഭക്ഷണസാധനങ്ങളിലെ ടാർട്രസിന്റെ ഉപയോഗം പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ചില ഭക്ഷണസാധനങ്ങളിൽ ചേരുമ്പോൾ അലർജി ഉൾപ്പെടെയുള്ള പ്രശ്ങ്ങൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് മിക്‌സ്ചർ.
സംസ്‌കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയിൽ ചേർക്കുന്ന സിന്തറ്റിക് നാരങ്ങ മഞ്ഞ അസോ ഡൈ ആണ് ടാർട്രസിൻഭക്ഷ്യയോഗ്യമായ മറ്റ് ഭക്ഷ്യവസ്തുക്കളുമായി ചേർത്ത് മറ്റ് പല നിറങ്ങളും ഇതിൽ നിന്നും ഉണ്ടാക്കുന്നു. സോഫ്റ്റ്ഡ്രിങ്ക്‌സുകൾ, ഐസ്‌ക്രീമുകൾ, ജെല്ലികൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ, മിഠായികൾ എന്നിവയിലെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ആസ്ത്മ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ചർമത്തിൽ തിണർപ്പ്, വീക്കം, ശ്വസന പ്രശ്‌നങ്ങൾ, ചൊറിച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്തതകൾ ഉണ്ടാക്കുന്നു. കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു.
സിന്തറ്റിക്ക് കളറുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം ദീർഘകാലം കഴിക്കുന്നവരിൽ പലതരത്തിലുള്ള രോഗങ്ങളും കണ്ടുവരുന്നതായി പഠനങ്ങൾ പറയുന്നു. ടാർട്രസിൻ ഡിഎൻഎ തകരാറുകൾ, കോശങ്ങളിലെ ഓക്‌സിഡേറ്റീവ് തകരാറുകൾ എന്നിവക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തരം പ്രശ്‌നങ്ങൾ, വീക്കം, കാൻസർ പോലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം.
കോഴിക്കോട് ജില്ലയിലെ വിവിധ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ നടത്തിയ പരിശോധനയിൽ മിക്‌സ്ചറിൽ അമിതമായ തോതിൽ ടാർട്രസിൻ ചേർത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി, എന്നീ സ്ഥലങ്ങളിലെ കടകളിൽ വിൽപ്പന നടത്തിയിരുന്ന മിക്‌സ്ചറുകളിലണ് ടാർട്രസിന്റെ അളവ് കണ്ടെത്തിയത്. ഇവർക്കെതിരെ ഭക്ഷ്യവകുപ്പ് നടപടി ആരംഭിച്ചുകഴിഞ്ഞു.
Discussion about this post