വീട് വൃത്തിയാക്കി വയ്ക്കുക എന്നത് നമ്മുടെ എല്ലാവരുടെയും വലിയ തലവേദനകളിലൊന്നാണ്. എത്ര തൂത്താലും തുടച്ചാലും വീടിനുള്ളിൽ പൊട്ടുംപൊടിയും കാണും. അതും എങ്ങനെയെങ്കിലും വൃത്തിയാക്കാമെന്ന് വച്ചാലും തലയിണക്കവറിലും വസ്ത്രങ്ങളിലും വീടിന്റെ ഭാഗങ്ങളിലും എണ്ണമെഴുക്ക് കാണു.ം ഇത്രയും എണ്ണമയം എവിടെ നിന്ന് വരുന്നു എന്ന് സംശയം തോന്നിപ്പോകും വിധത്തിലാണ് എണ്ണമെഴുക്കുള്ളത്.
ഇതിന് എന്താണ് പരിഹാരം. കുറേ അളവിൽ സോപ്പ് ഉപയോഗിക്കുന്നത് തുണികൾക്കും നമ്മുടെ ആരോഗ്യത്തിനും അത്ര നല്ലതല്ല. ഇതിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് കോൺ സ്റ്റാർച്ച്. നമ്മൾ പലപ്പോഴായി ഗ്രേവികൾ നല്ല തിക്കാക്കി മാറ്റാനും ചിക്കനും എണ്ണപലഹാരങ്ങളും നല്ല മൊരിച്ച് പൊരിക്കാനും ചേർക്കുന്ന അതേ ചോളപ്പൊടിയെ കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്.
വസ്ത്രങ്ങളിലെയും തലയിണക്കവറിലെയും എണ്ണമയം നീക്കാൻ കോൺസ്റ്റാർച്ച് ഉപയോഗിക്കാം. എണ്ണമയം പറ്റിപ്പിടിച്ചു നിൽക്കുന്ന ഭാഗത്ത് ആവശ്യത്തിന് കോൺസ്റ്റാർച്ച് വിതറുക. 12 മണിക്കൂറിന് ശേഷം ഈ കോൺസാർച്ച് എണ്ണമയം വലിച്ചെടുക്കും. നല്ല വെള്ളത്തിൽ കഴുകി എടുത്താൽ വീണ്ടും വസ്ത്രങ്ങൾ ഉപയോഗിക്കാം.
നമ്മുടെ കണ്ണാടികളും ഗ്ലാസും വൃത്തിയാക്കാൻ കോൺസ്റ്റാർച്ച് ഉപയോഗിക്കാം. ഒരു വലിയ പാത്രത്തിൽ രണ്ട് കപ്പ് ചൂടുവെള്ളം ഒഴിച്ച് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കോൺസ്റ്റാർച്ചും ഒരു സ്പൂൺ വിനാഗിരിയും ചേർക്കണം. ഇത് മിക്‌സ് ചെയ്ത് സ്േ്രപ ബോട്ടിലിൽ ആക്കി ഗ്ലാസിലോ കണ്ണാടിയിലോ തൂത്ത് ടിഷ്യൂ ഉപയോഗിച്ച് തുടച്ചുകളയുക.
Discussion about this post