നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ അത്യാവശ്യമായ ഒന്നാണ് പഴവർഗങ്ങൾ. ഓരോ ഇനവും ഓരോ തരത്തിലാണ് നമുക്ക് ഗുണമാകുന്നത്. പ്രകൃതിയുടെ ടോണിക്കായി അറിയപ്പെടുന്ന വാഴപ്പഴവും ഒട്ടേറെ പോഷകങ്ങളുടെ കലവറയായ ആപ്പിളും രുചിയേറിയ മുന്തിരിയും,സ്‌ടോബറിയുമെല്ലാം നമ്മൾ വാങ്ങിക്കഴിക്കുന്നവയാകും. എന്നാൽ രുചിയോടെ നാം ഈ കഴിക്കുന്നത് ശരിയായി വൃത്തിയാക്കിയിട്ടാണെന്ന് ഉറപ്പുണ്ടോ?
പുറത്ത് നിന്ന് വാങ്ങുന്ന ഏതൊരു പഴമോ പച്ചക്കറിയോ ആയിക്കൊള്ളട്ടേ നന്നായി വൃത്തിയാക്കിയതിന് ശേഷമേ കഴിക്കാവൂ. രോഗങ്ങളെ വിളിച്ചുവരുത്താതെ ഇരിക്കാൻ ഈ വൃത്തിയാക്കൽ അനിവാര്യമാണ്. എന്നാൽ കൂടുതൽ വൃത്തിയായിക്കോളട്ടെ എന്ന് കരുതി, സോപ്പ്, ഡിറ്റർജന്റ്,ബ്ലീച്ച് സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് ഒരിക്കലും പഴങ്ങളും പച്ചക്കറികളും കഴുകരുത്.
ആപ്പിൾ,പേരക്ക, പോലുള്ള തൊലികൾ ഉള്ള ഫലങ്ങൾ നല്ലരീതിയിൽ ബ്രഷ് ചെയ്‌തോ ചെത്തിക്കളഞ്ഞോ ഉപയോഗിക്കുന്നതാവും നല്ലത്. ഒഴുകുന്ന വെള്ളത്തിനടിയിൽ ഇവ വച്ച് ചെറിയ ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരയ്ക്കാ.ം എന്നാൽ ചെറി,പീച്ച് എന്നിവ വൃത്തിയാക്കാൻ ഈ വിദ്യ പ്രയോഗിക്കരുത്
ആപ്പിളിൽ നിന്ന് മെഴുക് നീക്കം ചെയ്യാൻ, ഒരു പാത്രത്തിൽ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ നാരങ്ങ നീരും ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും കലർത്തുക.ഈ ലായനിയിൽ ആപ്പിൾ ഏകദേശം 5-10 മിനിറ്റ് മുക്കിവയ്ക്കുക.
അതിനുശേഷം, മെഴുക് പാളി നീക്കം ചെയ്യുന്നതിനായി ഒഴുകുന്ന വെള്ളത്തിനടിയിൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് ആപ്പിൾ സ്‌ക്രബ് ചെയ്യുക
ഒരു സ്പൂൺ വിനാഗിരിയ്ക്ക് ഒരു കപ്പ് വെള്ളം എന്ന അളവിൽ എടുത്ത് മുന്തിരി മുക്കിവയ്ക്കുക. മിനിറ്റുകൾക്ക് ശേഷം ഈ വെള്ളം കളഞ്ഞ് നല്ല വെള്ളത്തിൽ 2-3 തവണ കഴുകിയെടുത്താൽ ഇതിലെ മെഴുകും കീടനാശിനിയും ഒരുപരിധി വരെ കളായം.
സ്‌ടോബെറി വൃത്തിയാക്കാൻ, കഴുകുന്നതിനുമുമ്പ് തണ്ടുകൾ നീക്കം ചെയ്യരുത്, ഇത് വെള്ളം ആഗിരണം ചെയ്യാൻ ഇടയാക്കും.ഒരു വലിയ പാത്രത്തിൽ ഒരുസ്പൂൺവിനാഗിരി ചേർത്ത ഒരുകപ്പ് വെള്ളം എടുത്ത്, സ്‌ട്രോബെറി ഈ മിശ്രിതത്തിൽ ഏകദേശം അഞ്ച് മിനിറ്റ് മുക്കിവയ്ക്കുക.തണുത്ത വെള്ളത്തിൽ സ്‌ട്രോബെറി കഴുകുക.
നമ്മുടെ പരമ്പരാഗത രീതികളായ മഞ്ഞളും ഉപ്പും കലർന്ന വെള്ളത്തിൽ മുക്കിവച്ച് പഴങ്ങൾ കഴുകുന്നതും നല്ലതാണ്.
Discussion about this post