കാപ്പി പ്രിയരായ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. മുട്ട ഇഷ്ടമില്ലാത്ത ആളുകളും കുറവായിരിക്കും. Ennal ഇവരെല്ലാം രണ്ടും ഒന്നിച്ചു ചേര്‍ത്തു ഒരു മുട്ട കാപ്പി ആയാലോ…? കേള്‍ക്കുമ്പോള്‍ അയ്യേ എന്നു തോന്നുമെങ്കിലും സംഗതി കാര്യമുള്ള ഒന്നാണ്. അതാണ് സ്വാദിഷ്ടവും ആരോഗ്യകരവുമായ സ്വീഡിഷ് എഗ് കോഫി.
ഏതോ യൂടൂബറുടെ പുതിയ പരീക്ഷണമല്ല സ്വീഡിഷ് എഗ് കോഫി. . സ്വീഡനിലുള്ളവര്‍ നൂറ്റാണ്ടുകളായി ആസ്വദിച്ച് വരുന്ന ഈ തനത് കാപ്പിക്ക് ലോകമെങ്ങും ഇപ്പോള്‍ ആരാധകരുണ്ട്
അമേരിക്കയുടെ മധ്യ, പശ്ചിമ ഭാഗങ്ങളിലേക്ക് കുടിയേറി വന്ന സ്‌കാന്‍ഡിനേവിയക്കാരാണ് ഈ എഗ് കോഫിക്ക് പ്രചാരം നല്‍കിയത്. ചര്‍ച്ച് ബേസ്‌മെന്റ് കോഫി എന്നും ഇതിന് പേരുണ്ട്. ലുഥെറന്‍ ചര്‍ച്ച് പരിപാടികള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നതിനാല്‍ ആണ് ഈ കാപ്പിക്ക് ഇങ്ങനെയൊരു പേര് വന്നത്.
ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് ഈ കാപ്പി. സ്വീഡിഷ് എഗ് കോഫിക്ക് സാധാരണ കാപ്പിയുടെ കടുപ്പം ഉണ്ടാകില്ല. അസിഡിറ്റിയും കുറയ്‌ക്കാന്‍ ഇത് നല്ലതാണ്. മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ബി12, ഡി പോലുള്ള വൈറ്റമിനുകളും ഈ കാപ്പി നല്‍കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ഊര്‍ജ്ജമേകാനും ഇത് സഹായിക്കും.
സ്വീഡിഷ് എഗ് കോഫി നല്ലൊരു പ്രീ വര്‍ക്ക് ഔട്ട് ഡ്രിങ്കാണെന്ന് ഡയറ്റീഷ്യനും ഡയബറ്റീസ് എജ്യുക്കേറ്ററുമായ കനിക മല്‍ഹോത്ര പറയുന്നു. ആന്റിഓക്‌സിഡന്റുകള്‍ സമൃദ്ധമായി അടങ്ങിയ കാപ്പിയുടെ കൂടി മുട്ട കൂടിയെത്തുന്നതിനാല്‍ സ്വീഡിഷ് എഗ് കോഫിയുടെ പോഷക മൂല്യവും അധികമാണ്.
സാധാരണ കാപ്പിയേക്കാല്‍ കാലറി കൂടുതലായതിനാല്‍ മിതമായ തോതില്‍ വേണം സ്വീഡിഷ് എഗ് കോഫി കുടിക്കാനെന്നും ഡയറ്റീഷ്യന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ ഈ കാപ്പി ഒഴിവാക്കേണ്ടതാണ്. മുട്ട ശരിയായി പാകം ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ സാല്‍മോണെല്ല അണുബാധയുടെ സാധ്യത പരിഗണിച്ചാണ് ഇത്. മുട്ട അലര്‍ജിയുള്ളവരും സ്വീഡിഷ് എഗ് കോഫി ഒഴിവാക്കണം.
Discussion about this post