മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന സിനിമ. അതിലെ മോഹൻലാലിന്റെ അഭിനയം എടുത്ത് പറയേണ്ടത് ഇല്ലാല്ലോ…. സിനിമയിലെ സീനുകൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ടാവും. സത്യനാഥമായെത്തിയ മോഹൻലാൽ കുട്ടികളെ കൊല്ലുന്ന സീൻ നെഞ്ചിടിപ്പോടെയല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല.
കുടുംബസാഹചര്യം മൂലം വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ള രണ്ടു പെൺകുട്ടികളെ ആ അവസ്ഥയിൽ എത്തപ്പെടാതിരിക്കുവാനായി കൊല ചെയ്യുകയും കോടതി വിധി പ്രകാരം നായകനെ തൂക്കിലേറ്റുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഈ രംഗത്തിൽ കുട്ടികളായെത്തിയ രണ്ട് പെൺകുട്ടികളിൽ ഒരാൾ ഇപ്പോൾ തെന്നിന്ത്യൻ താര സുന്ദരിയായി തിളങ്ങുകയാണ്. കവേരിയാണ് ആ നടി. എന്നാൽ ഒരു പെൺകുട്ടിയെ കുറിച്ച് മാത്രം അറിവൊന്നും ഇല്ലായിരിന്നു. ഈ തണലിൽ , ഉണ്ണികളെ ഒരു കഥ പറയാം’ തുടങ്ങിയ സിനിമകളിൽ ബാലതാരമായെത്തിയ ചൈതന്യയാണ് ആ പെൺകുട്ടി. ഇപ്പോഴിതാ വെളിച്ചത്തിലേക്ക് എത്തിയിരിക്കുകയാണ് ചൈതന്യ. ഓസ്‌ട്രേലിയയിൽ ഡോക്ടാറായി ജോലി ചെയ്യുകയാണ് താാരം ഇപ്പോൾ . ഇപ്പോഴിതാ പഴയ ഓർമ്മകൾ അയവറക്കുകയാണ് താരം.
ഞാനിപ്പോൾ ഡോക്ടറാണ്. ഭർത്താവും രണ്ട് ആൺകുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം. മുത്തച്ഛൻ ഡോക്ടറായിരുന്നു. മുത്തച്ഛനെ പോലെയാവണം എന്നായിരുന്നു തന്റ ആഗ്രഹം. എന്റെ കസിൻ സിസ്റ്ററായിരുന്നു നടി മോനിഷ. ഞാൻ മോനിഷയെപ്പോല നടി ആകും എന്ന് അന്നൊക്കെ എല്ലാവരും പറയുമായിരുന്നു.അങ്ങെനെയാണ് സിനിമയിലേക്ക് വന്നത്. ചേച്ചിയുടെ കൂടെ ‘തലസ്ഥാനം’ എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. പക്ഷേ എന്റെ മനസ് നിറയെ ഒരു ഡോക്ടർ ആകണം എന്ന ചിന്തയായിരുന്നു. അങ്ങനെയാണ് പതിയെ അഭിനയം വിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിച്ചതും യുകെയിലക്കേ് പോയത്.
വിശ്വംഭരൻ സാറിന്റെ സിനിമയിൽ ബാലതാരത്തെ വേണമെന്ന പരസ്യം കണ്ടാണ് അച്ഛനും അമ്മയും ഈ തണലിൽ ഇത്തിരി നേരത്തിൽ അഭിനയിക്കാൻ എന്നെ കൊണ്ടു പോയത്. അന്ന് എനിക്ക് മൂന്ന് വയസായിരുന്നു. മമ്മൂട്ടി സാറിന്റെയും ശോഭനചേച്ചിയുടെയും മകളായാണ് ആ സിനിമയിൽ അഭിനയിച്ചത്. അതിനുശേഷം സദയം സിനിമ ഉൾപ്പെടെ 13 സിനിമകളിൽ അഭിനയിച്ചു.
സദയത്തിൽ ലാലേട്ടൻ എന്നെ കൊല്ലുന്ന സീനുണ്ട്. അത് ഇന്ന് കാണുപ്പോഴും എനിക്ക് കുളിര് കോരും. ആ സീനിൽ ഞാൻ കാവേരിയെ തേടി ചെല്ലുമ്പോൾ കാവേരി അവിടെ കിടക്കുകയാണ്. ലാലേട്ടൻ എന്നെ അകത്തേയ്ക്കു വിളിക്കുന്നു. അത്രയും നാൾ ഞാൻ കണ്ടിട്ടുള്ള ലാലേട്ടനെ അല്ല ഞാൻ ആ സീനിൽ അഭിനയിക്കുമ്പോൾ കണ്ടത്. ലാലേട്ടന്റെ കണ്ണിലുള്ള ആ ചുവപ്പും, ഭാവവും എന്തിന് അദ്ദേഹത്തിന്റെ കൺപീലി പോലും അഭിനയിക്കുകയായിരുന്നു. അത്രയും നേരം എല്ലാവരും സെറ്റിൽ ചിരിച്ച് ഹാപ്പിയായിട്ടാണ് ഇരുന്നത്. പക്ഷേ ഈ സീനിൽ ആ സെറ്റു മുഴുവൻ ആ ഫീലിലായി പോയി. അതൊന്നും ഒരുകാലത്തും എനിക്ക് മറക്കാൻ പറ്റില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ‘സദയം’ ആണ് എന്ന് ചൈതന്യ പറഞ്ഞു.
Discussion about this post