പ്രവചനങ്ങൾ കൊണ്ട് ലോകത്തെ അതിശയപ്പെടുത്തിയ സ്ത്രീയാണ് ബാബ വാംഗെ. ബാൾക്കൻസിന്റെ നോസ്ട്രാഡമസ് എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. 1911 ൽ ജനിച്ച അവർ 1996 ൽ മരിച്ചെങ്കിലും ഇന്നും അവരുടെ പ്രവചനങ്ങൾ ലോകം വിശകലനം ചെയ്യുന്നു. എല്ലാവർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗെ നടത്തിയ പ്രവചനങ്ങൾ വൈറാലാവാറുണ്ട്. പലപ്പോഴായി വാംഗെ പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നുവത്രേ. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ പ്രവചിരുന്നു.
ഇപ്പോഴിതാ, വാംഗെ പറഞ്ഞ ചില കാര്യങ്ങൾ ചർച്ചയാവുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധം കൊടുമ്പിരി കൊള്ളവെയാണ് വാംഗെയുടെ പ്രവചങ്ങൾ ചർച്ചയാവുന്നത്. വളരെ രസകരമായ പ്രവചനങ്ങളും ഈ കൂട്ടത്തിലുണ്ട്. 2025 ൽ ഭൂമിയുടെ അവസാനത്തിന് തുടക്കമാവും,5079 ൽ ഭൂമിയിൽ മനുഷ്യരാശി പൂർണമായും തുടച്ചുനീക്കപ്പെടും, 2025 ൽ യൂറോപ്പിൽ വലിയ സംഘർഷങ്ങൾ ഉടലെടുക്കുകയും ഒരുപാടുപേരുടെ മരണത്തിന് കാരണമാവുകയും ചെയ്യും. 2043 ഓടെ യൂറോപ്പ് മുസ്ലീം ഭരണത്തിന് കീഴിലാവുമെന്നും 2076 ൽ ആഗോളതലത്തിൽ കമ്യൂണിസ്റ്റ് ഭരണം തിരികെയെത്തുമെന്നും പ്രവചനത്തിലുണ്ട്.
സെപ്റ്റംബർ 11ലെ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം, ബ്രെക്‌സിറ്റ് എന്നിവ വാംഗ പ്രവചിച്ചിരുന്നതായാണ് കണക്കാക്കുന്നത്. ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ ഒരു അന്ധയായ ബൾഗേറിയൻ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിക്കാനുള്ള ശക്തി ലഭിച്ചതെന്നാണ് കരുതുന്നത്.
Discussion about this post