എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെ പിന്തുണയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ ബിജു പപ്പൻ. സിദ്ദിഖുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹം കേസിൽ പെട്ടതിന് പിന്നാലെ കുറ്റം പറയാൻ നിരവധി ആളുകൾ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നരൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സിദ്ദിഖുമായി സൗഹൃദത്തിൽ ആകുന്നത്. അദ്ദേഹത്തിന് പിന്നാലെ കേസ് എടുത്തതിന് പിന്നാലെ ഒരു വാർത്താ ചാനൽ എന്നെ വിളിച്ചിരുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. ഇതിന് ശേഷം സിദ്ദിഖേട്ടനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.
തിരുവനന്തപുരത്തേയ്ക്ക് ഞാനാണ് അദ്ദേഹത്തോടൊപ്പം പോയത്. സംഭവത്തിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ച് കുറ്റം പറയാൻ നിരവധി പേർ വിളിച്ചിരുന്നു. ആർക്കെതിരെയും ആരോപണങ്ങൾ ഉണ്ടാകും. മാന്യനാണെന്ന് കരുതുന്ന വ്യക്തികളും തെറ്റ് ചെയ്യുന്നുണ്ട്. അത് സമൂഹം അറിയാതെ പോകുകയാണ്. സിദ്ദിഖിനെ ഞാനല്ലെങ്കിൽ മറ്റാരെങ്കിലും സഹായിക്കും. സിദ്ദിഖിനെ ഞാൻ പിന്തുണച്ചത് സൗഹൃദത്തെ തുടർന്ന് ആണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post