പാലക്കാട്: കള്ളക്കടത്തും ഹവാല ഇടപാടും പരിശോധിച്ചാൽ കോൺഗ്രസിനും തുല്യ ഉത്തരവാദിത്വം ഉണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചിലരുടെ താത്പര്യത്തിന് വേണ്ടി കോൺഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കോൺഗ്രസ് സർക്കാരുമായി ചേർന്ന് നിഴൽയുദ്ധം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓൺലൈൻ പത്രപ്രവർത്തകർക്ക് വേണ്ടി വിളിച്ച പത്രസമ്മേളനത്തിലാണ് കെ സുരേന്ദ്രന്റെ പരാമർശം.
വയനാട്ടിൽ ദാരുണമായ ദുരന്തം എങ്ങനെ ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു. വയനാട്ടിലെ ജങ്ങൾക്ക് വേണ്ടി സർക്കാർ എന്ത് ചെയ്തു?. വീട് വയ്ക്കാൻ അവർക്ക് ആര് സ്ഥലം കൊടുക്കും. വീട് നിർമാണം എങ്ങനെ നടക്കും. വടക വീടിന് വടക പോലും കൊടുക്കാൻ കഴിയാതെ ജനങ്ങൾ കഷ്ടപെടുകയാണ്. കേന്ദ്രസഹായം അല്ലാതെ, സംസ്ഥാന സർക്കാർ ഒരു മുട്ട് സൂചിയുടെ സഹായം പോലും വയനാട്ടിലെ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. രക്ഷപ്രവർത്തനം മുഴുവനും നടത്തിയത് എൻഡിആർഎഫും സൈന്യവും ചേർന്നാണ്. ഒരു തൂമ്പ പോലും പിണറായി സർക്കാരിന്റെ കയിൽ ഇല്ല.
ദുരന്തത്തിന് ശേഷം സംസ്ഥാന സർക്കാർ എത്ര പണം നൽകി?. കേന്ദ്രത്തെ 786 കോടി എന്തുകൊണ്ട് കേരളം ചിലവഴിക്കുന്നില്ല. സ്‌പെഷ്യൽ പാക്കേജിന് വേണ്ടി കേരളം എന്ത് ചെയ്തു.? തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എന്താണ് ഇതൊന്നും ചർച്ച ചെയ്യാത്തത്. എത്ത് മൗലികമായ പ്രശ്‌നത്തിൽ ആണ് കോൺഗ്രസിന് നിലപാട് ഉള്ളത്.
പ്രിയങ്കയുടെ സത്യവാങ്മൂലം. മുഴുവൻ കള്ളമാണ്. അതേ സമയം, കേരളത്തിൽ ഭീകരത്വത്തിന് തുടക്കം ഇട്ടതായി ജയരാജൻ ബുക്കിൽ പറയുന്നു. തൃശൂരിൽ വർഗീയത പരാജയപ്പെട്ടു. എൽഡിഎഫും യുഡിഎഫും നിലവാരം ഇല്ലാത്ത രാഷ്ട്രീയം കളിക്കുന്നു. പാരമ്പര്യത്തിന്റെ തഴമ്പല്ലാതെ പ്രിയങ്ക വാദ്രക്ക് അവകാശപ്പെടാൻ എന്താണുള്ളത്. പ്രിയങ്കയുടെ സത്യവാങ്മൂലം മുഴുവൻ കള്ളം ആണ്. പിണറായി വിജയന്റെ വീടിന്റെ വീടിന്റെ ഐശ്വര്യം ആണ് വിഡി സതീശനെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post