ഒട്ടേറെ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ സഹസംവിധായകനായി എത്തിയ സിബി മലയിൽ 1985ലാണ് മുത്താരംകുന്ന് പിഒ എന്ന സിനിമയിലൂടെ ഒരു സ്വതന്ത്ര സംവിധായകനായി എത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റേതായി പിറന്ന സിനിമകളെല്ലാം മലയാളികൾ എന്നും ഓർത്തു വക്കുന്നവയായിരുന്നു.
സിബി മലയിലിന്റെ സിനിമ സിനിമാ ജീവിതത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ജനപ്രീതി നേടിയതുമായ ചിത്രമാണ് 1998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയ്‌റാം, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മോഹൻ ലാലിന്റെ അതിഥി വേഷമായിരുന്നു. നിരഞ്ജൻ എന്ന കഥാപാത്രമായി സമ്മർ ഇൻ ബത്‌ലഹേമിൽ മോഹൽ ലാൽ എത്തിയപ്പോൾ മലയാളത്തിൽ എത്തിയ ഏറ്റവും മികച്ച ഗസ്റ്റ് റോൾ ആയി നിരജ്ഞനും ആ രംഗവും മോഹൻ ലാലും വാഴ്ത്തപ്പെട്ടു.
ഇപ്പോഴിതാ സമ്മർ ഇൻ ബത്‌ലഹേമിലെ നിരഞ്ജനെ കുറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ജയിലിലേക്ക് മഞ്ജു വാര്യരും സുരേഷ് ഗോപിയും വരുന്ന രംഗം എത്തുമ്പോൾ തന്നെ ഞെട്ടിപ്പിക്കുന്ന എന്തോ സംഭവം വരാൻ പോവുന്നുവെന്ന് തീയറ്ററിൽ ഓരോ ആളുകൾക്കും തോന്നിയിരുന്നു എന്ന് സിബി മലയിൽ പറയുന്നു. ജയിലിലേക്ക് മഞ്ജു വാര്യരും സുരേഷ് ഗോപിയും വരുന്ന സീൻ കാണുമ്പോൾ തന്നെ തീയറ്ററിൽ ആളുകൾക്ക് എന്തൊക്കെയോ സ്‌മെൽ ചെയ്തു തുടങ്ങിയിരുന്നു. ആ സമയത്ത് ഒരു മ്യൂസിക് പോവുന്നുണ്ട്. ആളുകൾക്ക് എന്തോ തോന്നിത്തുടങ്ങി. തീയറ്ററിൽ ആകെ ഒരു അനക്കം തുടങ്ങി.
ലാലിന്റെ ഷോട്ട് വന്നതോടെ ആളുകൾ ബഹളം വച്ചു. തീയറ്റർ പൊളിഞ്ഞ് പോകുമെന്ന് പോലും വിചാരിച്ചു. ലാലിനെ ആ സീനിൽ കാണുന്നതിന് മുമ്പ് ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് നെറ്റിലേക്ക് ആണ്. ലാൽ നെറ്റിനടുത്തേക്ക് എത്തുമ്പോൾ നെറ്റിലെ ഫോക്കസ് മാറി, ലാലിലേക്ക് ഫോക്കസ് ചെയ്യുന്നു. ക്യാമറയുടെ ഫോക്കസും ലാലിന്റെ മുവും മ്യൂസിക്കും എല്ലാമൊത്തു വരുമ്പോൾ സത്യത്തിൽ രോമാഞ്ചം വരും.
ഒരുപാട് തവണ ആ സിനിമ കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ആ സീൻ കണ്ടാലും തനിക്ക് രോമാഞ്ചം തോന്നാറുണ്ട്. താടിയൊക്കെ വച്ച് ഭയങ്കര സാത്വികനായ ലുക്കിലാണ് അതിൽ മോഹൽ ലാൽ വരുന്നു. അദ്ദേഹം ഒരു ട്രീറ്റ്‌മെന്റ് ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ബാംഗളൂരിൽ നിന്നും നിന്നും ട്രീറ്റ്‌മെന്റ് കഴിഞ്ഞ് താടിപോലും എടുക്കാതെ അതേപോലെ തന്നെ വന്നാണ് സമ്മർ ഇൻ ബത്‌ലഹേമിലും അഭിനയിച്ചത്. കന്ന് കണ്ടപ്പോൾ ഒരു കുഞ്ഞിനെ പോലെ പതുപതുത്ത മുഖമായിരുന്നു മോഹൻ ലാലിന്. പഞ്ഞിപോലെയായിരുന്നു ആ മുഖമെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
Discussion about this post