നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ബാല വീണ്ടും വിവാഹം ചെയ്തതിനു പിന്നാലെ എലിസബത്ത് കുറച്ചു കാലം മൗനത്തിലായിരുന്ന ഫേസ്ബുക്ക് പേജ് ആക്റ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ദിവസം പോലും എലിസബത്ത് പോസ്റ്റുമായി രംഗത്തെത്തിരുന്നു.
ബാലയുടെ ജീവിതത്തിൽ നിന്ന് പുറത്ത് വന്ന എലിസബത്തിനെ പിന്തുണയ്ക്കുന്ന നിരവധിപ്പേരുണ്ട്. താലികെട്ടിയെങ്കിലും, പരസ്യമായി വിവാഹ റിസപ്ഷൻ നടത്തിയെങ്കിലും ഈ വിവാഹം രജിസ്റ്റർ ചെയ്യാൻ നടൻ മുതിർന്നിരുന്നില്ല എന്ന് ആരോപണമുണ്ട്. എലിസബത്തിന്റെ ഓരോ പോസ്റ്റിനും ലൈക്കടിക്കുന്നവരും പിന്തുണച്ചു കൊണ്ട് കമന്റ് ചെയ്യുന്നവരും നിരവധിയാണ്. ഒരു അരുവിയുടെ കരയിൽ കൂൾ ആയി ഇരിക്കുന്ന ഒരു ചിത്രമാണ് എലിസബത്തിന്റെ ഇപ്പോഴത്തെ പുതിയ പോസ്റ്റ്.
എലിസബത്ത് എന്ത് പോസ്റ്റ് ഇട്ടാലും അതിനെ പ്രോത്സാഹിപ്പിക്കുന്നവർ നിരവധിയാണ്. ‘ആ മുതു… പോയതോടെ കൊച്ചേ നീ രക്ഷപെട്ടു’, ‘എനിക്ക് ഒത്തിരി ഇഷ്ടമാണ് അതിലുപരി ഹ്യദയത്തിൽ നിന്ന് ഒരുപാട് സ്‌നേഹവും അറിയിക്കുന്നു.ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ജീവിതം കടൽ പോലെ നീണ്ട്കിടക്കുവാണ്. അടിപൊളിയായി ജീവിക്കുക. എപ്പോഴും സന്തോഷമായിരിക്കുക…’ ‘ഒന്ന് പൊട്ടികരഞ്ഞൂടെ കുട്ടി….ഇങ്ങനെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി.നടക്കാതെ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ…
എലിസബത്തിന്റെ പോസ്റ്റിന് അഭിരാമി സുരേഷ് ലൈക്ക് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. എലിസബത്തിനെ കുറിച്ച് മുൻപു പരാമർശം നടത്തിയപ്പോഴും എലിസബത്ത് ചേച്ചി എന്നേ അഭിരാമി അഭിസംബോധന ചെയ്തിരുന്നുള്ളൂ.
Discussion about this post