തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7375 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വർധനവാണ് ഇപ്പോഴത്തെ വില വർധനവിന്റെ പ്രധാനകാരണം.
ഈ രീതിയിൽ സ്വർണ വില മുന്നോട്ട് പോകുകയാണെങ്കിൽ ദീപാവലിയോടെ പവന് 64000 എന്ന നിരക്കിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലെ ആഗോള ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോൾ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. ഇതോടെ വില വീണ്ടും മുന്നോട്ട് കുതിക്കും.
നിലവിലെ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഗുണകരമാണെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. നിങ്ങളുടെ നിക്ഷേപത്തിൽ പത്ത് മുതൽ 12 ശതമാനം വരെ നിക്ഷേപത്തിലായിരിക്കുന്നത് നല്ലതായിരിക്കും. സ്വർണ്ണ ഇടിഎഫുകളിലോ സോവറിൻ ഗോൾഡ് ബോണ്ടുകളിലോ ഭൗതിക സ്വർണ്ണത്തിലോ, ഡിജിറ്റിൽ ഗോൾഡിലോ നിക്ഷേപിക്കുന്നത് പരിഗണിക്കാം. ഭൗതിക സ്വർണ്ണം എന്ന് പറയുമ്പോൾ ആഭരണങ്ങൾ വാങ്ങിക്കുന്നത് മികച്ച തീരുമാനമായിരിക്കില്ല. സ്വർണ കട്ടികളോ, നാണയങ്ങളോ ആയിരിക്കണം വാങ്ങിക്കേണ്ടത്.
Discussion about this post