നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കറിവേപ്പില. ഏതെങ്കിലും ആഹാരപഥാർത്ഥത്തിൽ കറിവേപ്പിലയും ഭാഗമാണ്. കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും ഉപയോഗിച്ചുവരുന്നു. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. റൂട്ടേസിയെ സസ്യകുടുംബത്തിൽപ്പെടുന്ന കറിവേപ്പിലയുടെ ശാസ്ത്രനാമം മുരയ കൊനീജിയൈ എന്നാണ്.
താരനകറ്റാനും മുടി വളരാനും മികച്ചതാണത്രേ കറിവേപ്പില. ഇതിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് കറിവേപ്പില. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു. കറിവേപ്പിലയിൽ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ പോഷിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും ഇത് സഹായിക്കുന്നു. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ മുടിയ്ക്ക് ആവശ്യമായ പോഷണം നൽകുന്നു. കറിവേപ്പിലയുടെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ, ആന്റി – ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ആരോഗ്യകരമായ തലയോട്ടിയ്ക്ക് സഹായിക്കുന്നു. അവ തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
എന്നാൽ ഇത് കൂടാതെ കറിവേപ്പില ചുമ്മാ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് മുടിയ്ക്ക് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വൈറ്റമിൻ എ, ബി, സി, ഡി, കാൽസ്യം, അയൺ, ഫോസ്ഫറസ് പോലുള്ള ധാതുക്കൾ എന്നിവയാൽ സമ്പന്നമാണല്ലോ കറിവേപ്പില. ഇച് ചവച്ചരച്ച് കഴിക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും കറിവേപ്പിലയിലെ ബീറ്റ-കരോട്ടിൻ പോലുള്ള വസ്തുക്കൾ മുടി കൊഴിച്ചിൽ കുറച്ച് മുടിയുടെ തിളക്കം വർധിപ്പിക്കുമെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കറിവേപ്പില ചവച്ച് തിന്നുന്നത് തലയോട്ടിലേക്കുള്ള രക്തചംക്രമണം വർധിപ്പിച്ച് മുടിയുടെ ആരോഗ്യം വർധിപ്പിക്കും.തൈര്, കറ്റാർവാഴ , തേങ്ങാപാൽ എന്നിവയ്ക്കൊപ്പം മിക്സിയിൽ ഇട്ട് അടിച്ച് ഹെയർ മാസ്‌കായും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്.
Discussion about this post