കണ്ണൂർ: കളക്ടർ അരുൺ കെ. വിജയന്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തതതേടി വീണ്ടും മൊഴിയെടുക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണസംഘം. തനിക്ക് തെറ്റ് പറ്റിയെന്ന്
യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബു തന്നോട് പറഞ്ഞെന്ന് കളക്ടര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മൊഴിയുടെ പൂർണരൂപം ഇതുവരെയും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ മൊഴി വീണ്ടും എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ഒക്ടോബർ 21-ന് രാത്രി കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അത് പൂർണമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
അതേസമയം, ദിവ്യയുടെ ജാമ്യം ഹർജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ദിവ്യയെ റിമാന്‍ഡ് ചെയ്തിരുന്നു. കളക്ടറുടെ വെളിപ്പെടുത്തൽ കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Discussion about this post