പാലക്കാട്: ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിരവങ്ങൾ പുറത്ത്. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. സംഭവത്തിൽ ആർപിഎഫ് അന്വേഷണം തുടങ്ങി.
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്‌നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികൾ മരിച്ചത്. ലക്ഷ്മണൻ , വള്ളി ,റാണി ,ലക്ഷമണൻ എന്നിവരാണ് മരിച്ചത്. മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഷൊർണൂർ റെയിൽവെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത് . മൂന്ന് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒരാളുടെ മൃതദേഹം കിട്ടിയിട്ടില്ല. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Discussion about this post