ഭാര്യയുടെ അരയിൽ ഒരു കയറിട്ട് മുറുക്കി ജോർജ്ജ് വ്രൈ നേരെ അവളെ ചന്തയിലേക്ക് വലിച്ചഴച്ചു. അവൾ ഭ്രാന്തിയായിരുന്നില്ല, അവൾക്ക് സ്വാധീനക്കുറവും ഉണ്ടായിരുന്നില്ല.. പിന്നെ എന്തിനായിരുന്നു അരയ്ക്ക് കെട്ടി മാടിനെ പോലെ അവളെ വലിച്ചഴച്ചത്. ജോർജ്ജിന് അവളെ വേണ്ടാതായിരിക്കുന്നു.വിവാഹമോചനം വേണം,വിൽക്കണം… എത്ര പണം കിട്ടുന്നോ അതിന് വിറ്റൊഴിവാക്കണം. ലേലം ആരംഭിച്ചു. ജോർജ്ജ് അവളുടെ ഗുണഗണങ്ങളും കുറ്റങ്ങളും കുറവുകളും വിളിച്ചുപറഞ്ഞു. തേങ്ങലോടെ അവളതെല്ലാം കേട്ടുനിന്നു…. വായിക്കുമ്പോൾ തോമസ് ഹാർഡിയുടെ പ്രശസ്തമായ ദ മേയർ ഓഫ് കാസ്റ്റർബ്രിഡ്ജ് എന്ന നോവലിലെ രംഗത്തെ ഓർമ്മിപ്പിക്കുമെങ്കിലും ഇത് കെട്ടുകഥയല്ല. 17,18 നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് തെരുവുകളിൽ അരങ്ങേറിയ ക്രൂരതയുടെ നേർചിത്രമായിരുന്നു. പരിഷ്‌കൃതരെന്നും സംസ്‌കാരസമ്പന്നരെന്നും ലോകെ വാഴ്ത്തുന്ന അതേ ബ്രിട്ടീഷുകാരുടെ ചെയ്തികളാണിത്.
നൂറ്റാണ്ടുകൾക്ക് മുൻപ് വിവാഹമോചനം എന്നത് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽവരുന്ന പ്രദേശങ്ങളിൽ വലിയ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. പണച്ചിലവ് തന്നെ പ്രശ്‌നം. 1750കളിൽ നിങ്ങളുടെ വിവാഹം വേർപിരിഞ്ഞാൽ, ഔപചാരികമായി വിവാഹമോചനം നേടുന്നതിന് നിങ്ങൾക്ക് പാർലമെന്റിന്റെ നിയമത്തിന് അനുസൃതമായി നടപടികൾ സ്വീകരിക്കേണ്ടി വന്നിരുന്നു. അതായത് വിവാഹമോചനം നിയമവിധേയമാക്കുന്നതിന്, ഒരു സ്വകാര്യ പാർലമെൻറ് നിയമം ആവശ്യമായിരുന്നു. അത് നേടാൻ കുറഞ്ഞത് 3,000 ഡോളർ (ഇന്നത്തെ മൂല്യങ്ങളിൽ 15,000 ഡോളർ) ചിലവാകുമായിരുന്നു. അതുകൂടാതെ സഭയുടെ സമ്മതവും ആവശ്യമായിരുന്നു. സാമ്പത്തികമായി താഴെക്കിടയിലുള്ള പുരുഷന്മാർക്ക് അത്തരം ചിലവകൾ താങ്ങാൻ കഴിയാത്തതായിരുന്നു. അതിനാൽ തന്നെ സാധാരണക്കാർക്കിടയിൽ ഭാര്യയെ വിൽക്കുന്നത് വ്യാജ വിവാഹമോചനത്തിന്റെ ഒരു രൂപമായി ഉയർന്നു.
ഇത് നിയമപരമായിരുന്നില്ല, പക്ഷേ സാധാരണക്കാർ ഈ രീതി തിരഞ്ഞെടുക്കുന്നത് അറിഞ്ഞിട്ടും ഭരണകർത്താക്കൾ കണ്ണടച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിന്നുള്ള ഒരു പരസ്യം ഇങ്ങനെ ആയിരുന്നു: ഇവൾക്ക് വിതയ്ക്കാനും കൊയ്യാനും ഉഴുതുമറിക്കാനും കന്നുകാലികളെ മേക്കനും കഴിയും. ഇവൾ ശാഠ്യകാരിയും തലക്കനം കൂടിയവളും നല്ല ആരോഗ്യം ഉള്ള പുരുഷനെ വരെ തല്ലാൻ കഴിയുന്നവളും ആണ്. എന്നാൽ ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ, അവൾ മുയലിനെപ്പോലെ സൗമ്യയാണ്. അവൾ ഇടയ്ക്കിടെ തെറ്റുകൾ വരുത്തുന്നു. അവളുടെ ഭർത്താവ് അവളുമായി പിരിയുകയാണ്, കാരണം അവളേ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.വിൽക്കാൻ ആഗ്രഹിക്കുന്നു. അതായത് അന്ന് ആ കാലഘട്ടത്തിൽ, വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ സ്വതന്ത്രമായ അവകാശങ്ങൾ ഇല്ലായിരുന്നു. ഭാര്യമാർ അവരുടെ ഭർത്താക്കന്മാരുടെ ഉപഭോഗവസ്തു മാത്രം ആയിരുന്നു, അവരെ ഇഷ്ടാനുസരണം കൈമാറാനോ വിൽക്കാനോ കഴിയുമായിരുന്നു. എന്തൊരു ക്രൂരത അല്ലേ….
ചരിത്രം പരിശഓധിക്കുകയാണെങ്കിൽ 1780 -നും 1850 -നും ഇടയിൽ മാത്ര്ം മുന്നൂറോളം ഭാര്യമാരെ വിറ്റു എന്നാണ് കണക്കുകൾ പറയുന്നത്. 1862 -ൽ സെൽബിയിൽ നടന്ന വിൽപ്പനയിൽ ഒരാൾ ഭാര്യയെ വിറ്റത് ഒരു പൈൻറ് ബിയറിന് വേണ്ടിയായിരുന്നു. വിചിത്രമെന്നു പറയട്ടെ, അക്കാലത്തെ കന്നുകാലി ലേലത്തിന്റെ രൂപത്തിലാണ് ഭാര്യമാരുടെ വിൽപ്പന നടന്നത്. വിൽപ്പന പ്രഖ്യാപിച്ച ശേഷം, പുരുഷൻ ഭാര്യയുടെ കഴുത്തിലോ കൈയിലോ അരയിലോ ഒരു റിബണോ കയറോ ഇട്ടു അവളെ ”മാർക്കറ്റിലേക്ക്” (ഒന്നുകിൽ ഒരു യഥാർത്ഥ മാർക്കറ്റ് അല്ലെങ്കിൽ മറ്റൊരു പൊതുസ്ഥലം) നയിക്കും. പിന്നീട്, അവിടെ കൂടിയ ആളുകളോട് അവളുടെ ഗുണങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം അവൻ അവളെ ലേലം ചെയ്യുമായിരുന്നു. അവളെ മറ്റൊരു പുരുഷൻ വാങ്ങിക്കഴിഞ്ഞാൽ, മുമ്പത്തെ വിവാഹം അസാധുവായി കണക്കാക്കുകയും പുതിയ വാങ്ങുന്നയാൾ തന്റെ പുതിയ ഭാര്യയുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്തു.
പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിൽ ഭാര്യയെ വിൽക്കുന്ന ആചാരം രേഖകളിലും വ്യക്തമാണ്. ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവിന്റെ പ്രശസ്ത മിസ്ട്രെസ് മാഡം ഡി മോണ്ടെസ്പാൻ, ഇംഗ്ലീഷുകാർക്ക് അവരുടെ ഭാര്യമാരെ കന്നുകാലികളെപ്പോലെ ചന്തയിൽ വിൽക്കാൻ കഴിയും, അവർ ഇംഗ്ലീഷുകാർ ഇപ്പോഴും പ്രാകൃത ജനതയായി തുടരുന്നു, എന്ന് ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തൊരു ക്രൂരമായ ചരിത്രം അല്ലേ….
Discussion about this post