സോഷ്യൽമീഡിയയ്ക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും. കുടുംബത്തിലെ എല്ലാവർക്കും വിശേഷങ്ങൾ പങ്കുവയ്ക്കാൻ സ്വന്തമായി യൂട്യൂബ് ചാനലും അതിൽ നിന്നും വരുമാനവുമുണ്ട്. കൃഷ്ണ സിസ്റ്റേഴ്‌സിൽ എപ്പോഴും നടിയായ അഹാനയേക്കാൾ സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് കൃഷ്ണ-സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. കഴിഞ്ഞ മാസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അശ്വിനെയാണ് ദിയ വിവാഹം ചെയ്തിരിക്കുന്നത്.
യൂട്യൂബും ആഭരണബിസിനസുമായി തന്റേതായ പാതയിലാണ് ദിയ. നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നതിനാൽ ഇടയ്ക്കിടെ ട്രോളന്മാർ ദിയയെ എയറിലാക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഓ ബൈ ഓസി എന്ന ഓൺലൈൻ ബിസിനസിനെതിരെ ഇപ്പോൾ വലിയൊരു ആരോപണം ഉയർന്നിരിക്കുകയാണ്. മൂന്ന് ലക്ഷത്തിന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുള്ള ഉപ്പും മുകളും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലെ അംഗമാണ് ഓസി എന്നറിയപ്പെടുന്ന ദിയയുടെ ബിസിനസിനെതിരെ രംഗത്തെത്തിയത്.
ചാനലിന്റെ ഉടമയായ സംഗീത അനിൽകുമാറാണ് ദിയയ്‌ക്കെതിരെ രംഗത്തെത്തിയത്. ദിയയുടെ ഓൺലൈൻ സ്‌റ്റോറിൽ നിന്നും ആഭരണം വാങ്ങിയപ്പോഴുള്ള ദുരനുഭവമാണ് അവർ വെളിപ്പെടുത്തിയത്. മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയതെന്നും എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത പറയുന്നു. കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു. മെസേജ് അയച്ച് പരാതി പറഞ്ഞപ്പോൾ പാർസൽ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തതെന്നും സംഗീത ആരോപിച്ചു. സംഗതി വൈറലായതോടെ വിഷയത്തിൽ ദിയയുടെ പ്രതികരണമെത്തി.
പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്‌സ്‌ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. സംഗീതയുടെ റെന്റൽ ആഭരണങ്ങളുടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്‌ക്രീൻ ഷോട്ടും ദിയ പങ്കിട്ടിട്ടുണ്ട്. അത് ഇങ്ങനെയാണ്…. ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസിൽ തികഞ്ഞവളും ആത്മാർത്ഥതയുള്ള വ്യക്തിയുമായിരിക്കണം. ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്ക്ക് വാങ്ങിയ ശേഷം ഉപയോഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു. എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ ആ ഫ്രോഡ് ലേഡി എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും നിങ്ങളുടെ അഡ്വാൻസ് തുക ഞങ്ങൾക്ക് തിരികെ നൽകാനാവില്ലെന്നും പറഞ്ഞു. പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യാം. നിങ്ങൾ മുന്നോട്ട് തന്നെ പോകൂ… ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്‌നേഹവും പിന്തുണയും എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റും ദിയയും തമ്മിലുള്ള വിഷയം ശ്രദ്ധയിൽപ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്. എന്തായാലും ദിയയുടെയും ഉപ്പും മുകളും ലൈറ്റിന്റെയും ആരാധകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുകയാണ് സോഷ്യൽമീഡിയയിൽ.
Discussion about this post