സമീകൃതാഹാരത്തിൽ പെടുന്ന ഒന്നാണ് മുട്ട.ആരോഗ്യപരമായി ഏറെ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭക്ഷണം കൂടിയാണിത്. പ്രോട്ടീനുകളും കാത്സ്യവുമെല്ലാം അടങ്ങിയിട്ടുള്ള മുട്ട മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ആരോഗ്യ പ്രദമാണ്. ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജം നൽകാൻ ഏറ്റവും മികച്ച ഭക്ഷണമാണ് പുഴുങ്ങിയ മുട്ട രാവിലെ കഴിയ്ക്കുന്നതെന്നു വേണം, പറയാൻ. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമെല്ലാമാണ് ഈ ഗുണം നൽകുന്നത്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഊർജം ലഭ്യമാക്കാനുള്ള മികച്ചൊരു വഴിയാണിത്.തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുട്ട. പ്രാതലിന് മുട്ട ഉപയോഗിക്കുന്നത് തലച്ചോറിനെ പരിപോഷിപ്പിക്കും. മസിൽ വളർത്താൻ താത്പര്യമുള്ളവർക്കും മുട്ട ഉപഭോഗം ഗുണം ചെയ്യും.
രാവിലെ ഇതു കഴിയ്ക്കുമ്പോൾ ഇതിലെ പോഷകങ്ങൾ ശരീരം കൂടുതലായി ആഗിരണം ചെയ്യുന്നതാണ് ഗുണം നൽകുന്നത്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉൽപാദനത്തിനും മുട്ട ഏറെ നല്ലതാണ്. ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ പുരുഷ ശരീരത്തിലെ മസിലുകൾ രൂപപ്പെടുന്നതിനും രോമ വളർച്ചയ്ക്കും നല്ല സെക്സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്.
അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുഴുങ്ങിയ മുട്ട പ്രാതലിന് ഉൾപ്പെടുത്തുന്നത്. ഇതിലെ വൈറ്റമിൻ ബി 12 ഹീമോഗ്ലോബിൻ ഉൽപാദനത്തിനു സഹായിക്കുന്നു. ദിവസവും ഇതേ രീതിയിൽ മുട്ട കഴിയ്ക്കുന്നത് രക്തോൽപാദനവും രക്തപ്രവാഹവുമെല്ലാം മെച്ചപ്പെടുത്തുന്നു. കൊഴുപ്പ് അഥവാ കലോറി കുറഞ്ഞ ഭക്ഷണമാണ് പുഴുങ്ങിയ മുട്ട.എട്ട് ആഴ്ചകളിൽ 65 ശതമാനം തടി കുറയ്ക്കാൻ മുട്ട സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് പ്രാതലിന് ഉൾപ്പെടുത്തിയാൽ അടുത്ത 24 മണിക്കൂറിൽ നാം കഴിയ്ക്കുന്ന കലോറി കുറവാണെന്നാണ് പറയുക.
Discussion about this post