കൊച്ചി; നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് പണി. തിയേറ്ററിൽ നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോൾ ഓടുന്നത്. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമർശിച്ച് ആദർശ് എച്ച് എസ് എന്ന ഗവേഷക വിദ്യാർത്ഥി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ജോജു വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. ഇത് ആദർശ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഈ ചർച്ചകൾ കൊഴുക്കുന്നതിനിടെ സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് വലിയ ശ്രദ്ധ നേടുകയാണ്. ആരാണ് എഴുതിയതെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഫേസ് ബുക്ക് പേജുകളിൽ നിന്നും പേജുകളിലേക്ക് ഈ കുറിപ്പ് ഷെയർ ചെയ്യപ്പെടുകയാണ്. കുറിപ്പിന്റെ പൂർണരൂപം
സിനിമയിൽ ഒരു റേപ്പ് സീൻ എങ്ങനെയാണ് ചിത്രീകരിക്കേണ്ടത്?
പണ്ട് ഒരു ഇന്റർവ്യുവിൽ ബിഗ്‌ബോസ് വിന്നറായ സാബുമോൻ പറയുകയുണ്ടായി ” പൂവ് കാണിച്ചാൽ അനുകരിക്കും, റേപ്പ് ആക്ച്വൽ സാധനം കാണിച്ചാൽ അനുകരിക്കില്ല, കാരണം കാണുന്ന മനുഷ്യന്റെ നെഞ്ച് പിടച്ചു പോകും – Rape is not about Penetration, It is Violence ”
സത്യത്തിൽ റിയലിസ്റ്റിക്ക് കാര്യം ഇത് തന്നെയാണ്. മലയാള സിനിമയിൽ റേപ്പ് സീൻ കണ്ട് പേടി തോന്നിയത് ഓർമയിൽ വരുന്നത് 22FK യിൽ ടെസ്സയെ റേപ്പ് ചെയ്യുന്ന സീൻ. അവളെ കീഴ്പ്പെടുത്താൻ ചെടിച്ചട്ടി എടുത്തു തലയിൽ അടിക്കുന്നതും, അവളുടെ പൊട്ടിയ തലയും പിന്നീടുള്ള അവളുടെ ഹോണ്ടട് ദിനരാത്രങ്ങളും പ്രേക്ഷകൻ എന്ന നിലയിൽ എന്നെയും ഒരുപോലെ ഹോണ്ട് ചെയ്ത സീനാണ്.
റേപ്പ് സീൻ തുടങ്ങി വിക്ടിം കീഴ്പ്പെട്ടു കഴിഞ്ഞാൽ പിന്നെ കറങ്ങുന്ന ഫാൻ കാണിച്ചു തന്നിരുന്ന ക്ലിഷേ റേപ്പ് സീനുകളെ ബ്രേക്ക് ചെയ്തുകൊണ്ട് പകരം ഭിത്തിയിലുള്ള ജീസസിന്റെ തിരുഹൃദയത്തിലേക്ക് ക്യാമറ തിരിച്ചു വെച്ചുകൊണ്ട് ആഷിക്ക് അബു ചെയ്തു വെച്ച ഒരു ഡയറക്ടോറിയൽ റെഫറൻസ് ആണ് 22FK യിലെ റേപ്പ് സീൻ.
പക്ഷേ എല്ലാ സിനിമകളിലും റേപ്പ് സീൻ ഇതുപോലെ റിയലിസ്റ്റിക്ക് ആയി എടുക്കേണ്ടതുണ്ടോ?
ദിലീപ് ചിത്രമായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ റേപ്പ് സീൻ കോമഡിക് വേണ്ടി ഉപയോഗിച്ചിട്ടുള്ളത് വളരെ മോശമായിട്ടാണ്.
അതുപോലെ ഈ അടുത്തിടയ്ക്ക് കണ്ട വെട്ടയ്യനിലെ റേപ്പ് സീൻ. എത്ര തവണയാണ് അതേ സീൻ വീണ്ടും റിപ്പീറ്റ് അടിച്ചു കാണേണ്ടി വരുന്നത്. അതും ഒരു തേർഡ് പേഴ്സൺ നരേട്ടീവിൽ.
എന്നാൽ റേപ്പ് മായി ബന്ധപ്പെട്ട് വരുന്ന ഒരു റിവഞ്ച് സ്റ്റോറിയിൽ റേപ്പ് ന്റെ ക്രൂരത കാണിക്കുന്നത് ആ റിവഞ്ചിനെ കൂടുതൽ സാറ്റിസ്‌ഫൈഡ് ആക്കും. അത്തരത്തിൽ ഏറെ സാറ്റിസ്‌ഫാക്ഷൻ തന്നൊരു ക്ലൈമാക്സ് ആണ് ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ പണിയിലെ റേപ്പ് സീൻ എനിക്കൊരിക്കലും സ്ത്രീ ശരീരം ഒബ്ജെക്റ്റിഫൈ ചെയ്യപ്പെട്ട ഒരു മോശം സീനായിട്ട് തോന്നിയില്ല. പകരം അവർ അനുഭവിച്ച പെയിനും ഭയവും ഞാൻ എന്ന പ്രേക്ഷകനിലേക്ക് ട്രാൻസ്‌ഫോം ചെയ്യപ്പെട്ടവർക്ക് ആയ ഒരു സീനായി തന്നെയാണ് തോന്നിയത്. ക്ലൈമാക്സിൽ തിയേറ്ററിൽ ഉണ്ടായ കയ്യടി ആ റേപ്പ് സീനിൽ നിന്നു കൂടി ഉണ്ടായതാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വിഷയം വളരെ സബ്ജെക്റ്റീവ് ആണെന്നതിൽ തർക്കമില്ല.
Discussion about this post