തിരുവനന്തപുരം: ഷൂട്ടിംഗ് ലൊക്കേഷനിൽ തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന്പറഞ്ഞ് നടി അഞ്ജു. ഷൂട്ടിംഗ് സെറ്റിൽ നിന്നും ഇറങ്ങിപ്പോരേണ്ടിവന്നിട്ടുണ്ട്. നമുക്ക് ഇഷ്ടമുള്ളതിനോട് യെസ് എന്നും ഇല്ലാത്തതിനോട് നോ എന്നും പറയാൻ നമുക്ക് കഴിയണം എന്നും അഞ്ജുപറഞ്ഞു. നിലവിൽ ഒരു മലയാളം സീരിയലിൽ അഭിനയിക്കുകയാണ് നടി.
ഇഷ്ടമില്ലാത്ത കഥാപാത്രങ്ങളോട് നോ പറയണം. ആരും നമ്മളെ നിർബന്ധിക്കില്ല. പണ്ട് ഷൂട്ടിംഗ് സെറ്റിൽ നിന്നും ഇറങ്ങിപ്പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണം. സിനിമയിൽ സജീവമായിരുന്ന കാലത്ത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷെ ആരോടും പരാതി പറഞ്ഞിട്ടില്ല. പണ്ട് കാലത്ത് സൗകര്യങ്ങൾ കുറവായിരുന്നു കാരൻ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്നും ഡിമാൻഡ് ചെയ്യാറില്ലെന്നും അഞ്ജു പറഞ്ഞു. നടിമാർക്ക് മാത്രമല്ല, നടന്മാർക്കും വലിയ കഷ്ടപ്പാടായിരുന്നു ഉണ്ടായിരുന്നത് എന്നും നടി കൂട്ടിച്ചേർത്തു.
കേളടി കൺമണി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെക്കുറിച്ച് ഒരുപാട് ഗോസിപ്പുകൾ പരന്നിരുന്നു. ഗോസിപ്പുകൾ ഉണ്ടെങ്കിൽ അതിനർത്ഥം നമ്മൾ പ്രശസ്തരായി എന്നാണ്. ഭരതൻ സാറിന്റെ താഴ്‌വാരം എന്ന സിനിമയിൽ അഭിനയിച്ച അനുഭവം മറക്കാൻ കഴിയില്ല. അഴകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായിക ആവേണ്ട ആളായിരുന്നു ഞാൻ. എന്നാൽ മമ്മുട്ടി തന്നെ ഒഴിവാക്കി. ചെറിയ കുട്ടിയാണെന്ന് പറഞ്ഞായിരുന്നു എന്നെ സിനിമയിൽ നിന്നും മാറ്റിയത്. പിന്നീട് എനിക്ക് പകരം മധുബാലയെ നായികയാക്കിയെന്നും അഞ്ജു പറഞ്ഞു.
Discussion about this post