കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മക്കളെ പോലെ സോഷ്യൽമീഡിയയിൽ സജീവമായ താരപുത്രിമാർ ഇന്ന് വേറെയില്ല. മലയാളികൾക്കിടയിൽ അത്ര പരിചിതരാണ് കൃഷ്ണ സിസ്റ്റേഴ്‌സ്. കൃഷ്ണ-സിന്ധു ദമ്പതികളുടെ ഏറ്റവും ഇളയ മകളാണ് ഹൻസിക. സോഷ്യൽമീഡിയയിൽ ഒട്ടേറെ ഫാൻസുള്ള ഹൻസികയെ ആരാധകർ ഇഷ്ടത്തോടെ ഹൻസുബീയെന്ന് വിളിക്കുന്നു. ഹൻസുബീയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ താരം ചാനലിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്.
മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധുവുമാണ് ഹൻസികയ്‌ക്കൊപ്പം വീഡിയോയിലുള്ളത്. ഹു നോസ് മീ ബെറ്ററെന്ന ഗെയിമാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഹൻസിക ചെയ്തത്. ആരാണോ ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ പറയുക അവരാകും വിജയി
കുഞ്ഞായിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന ഒരു അസുഖത്തെ കുറിച്ചും ഹൻസിക വീഡിയോയിൽ വെളിപ്പെടുത്തി. ചെറുപ്പത്തിൽ തനിക്ക് അസുഖം ബാധിച്ചപ്പോൾ എത്ര വയസായിരുന്നു എന്നാണ് ഹൻസിക ചോദിച്ചത്. അതിനുള്ള മറുപടി പറയുന്ന കൂട്ടത്തിലാണ് മകളുടെ അസുഖത്തെ കുറിച്ച് ഇരുവരും സംസാരിച്ചത്. ഒന്നര വയസുള്ളപ്പോഴാണ് ഹൻസുവിന് അസുഖം പിടിപെട്ടത്. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഹൻസികയ്ക്ക് പിടിപ്പെട്ടത്. വൃക്കകളെ ബാധിക്കുന്ന ഒരു അസുഖമാണ് നെഫ്രോടിക് സിൻഡ്രം. അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീനുകൾ അമിതമായി മൂത്രം വഴി നഷ്ടപ്പെടും. സാധാരണയായി ഒന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്. ഈ അസുഖം മൂലം താൻ അന്ന് മുഖത്തൊത്തെ നീര് വന്ന് ചൈനീസ് ലുക്കുള്ള കുട്ടിയായിരുന്നുവെന്നും ഹൻസിക പറയുന്നു.
അത്രയും കെയർ എടുത്ത് ചികിത്സിച്ചതിനാലാണ് ഹൻസു ഓകെയായത്. സ്‌കൂളിൽ പോയി തുടങ്ങിയപ്പോഴാണ് ഓകെയായത്. വളരെ കഷ്ടപ്പെട്ട ഒരു ലോങ് ജേണിയായിരുന്നു അത്. മൂന്ന് മൂന്നര വർഷം ട്രീറ്റ്മെന്റ് ചെയ്തു. മെഡിസിൻസ് തുടർന്ന് നാല് വർഷത്തോളം എടുത്തുവെന്ന് മാതാപിതാക്കൾ പറയുന്നു.
Discussion about this post