തിരുവനന്തപുരം : സൗജന്യ കുടിവെള്ളം നിറത്തലാക്കാൻ വാട്ടർ അതോറിറ്റിയുടെ നീക്കം. ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളമാണ് നിർത്തലാക്കാൻ ഒരുങ്ങുന്നത്. സർക്കാർ നൽകാനുള്ള 123.898 കോടി രൂപ കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തിലാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം. 8,69,500 ബിപിഎൽ ഉപഭോക്തക്കളാണ് ഉള്ളത്. അവർക്ക് 15,000 ലിറ്റർ വരെയാണ് സൗജന്യമായി വെള്ളം നൽകിയിരുന്നത്.
2008 മുതൽ കഴിഞ്ഞ മെയ് വരെയുള്ള 15 വർഷത്തെ കുടിശികയാണ് സർക്കാർ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത്. സർക്കാർ ഒരു രൂപ പോലും നൽകിയിട്ടില്ല. ബിപിഎൽ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സബ്‌സിഡിപ്രകാരം ഇത്രയും തുക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി എം ഡി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാരിൻ നിന്ന് അനുകൂല നടപടിയൊന്നും ഉണ്ടാക്കാത്ത സാഹചര്യച്ചിലാണ് പാവങ്ങളുടെ കുടിവെള്ളം മുട്ടിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നത്.
അതേസമയം ഗ്രാമീണ മേഖലയിൽ സമ്പൂർണ കുടിവെള്ള വിതരണത്തിനുള്ള ജൽജീവൻ മിഷൻ പദ്ധതിക്കൊപ്പം സംസ്ഥാന സർക്കാരും ഒത്തുചേർന്നിരിക്കുകയാണ്. സംസ്ഥാന വിഹിതമായി 380 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്രം ജൽ ജീവൻ പദ്ധതിക്കായി 387 കോടി അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. കേന്ദ്രം സംസ്ഥാന വിഹിതമായി ഇതുവരെ 10,853.98 കോടിയോളം അനുവദിച്ചിട്ടുണ്ട്. അതിൽ ആകെ 71.5 ലക്ഷം ഉപയോക്താക്കളിൽ 55 ശതമാനത്തിന് കണക്ഷൻ മാത്രമേ നൽകിയട്ടൊള്ളൂ സംസ്ഥാന സർക്കാർ. ഒരു വർഷത്തിനുള്ളിൽ എല്ലാ കണക്ഷനും കൊടുത്തു തീർക്കുമെന്നാണ് സർക്കാർ പറയുന്നത്.
Discussion about this post