കടൽത്തീരങ്ങളിൽ പ്ലാസ്റ്റിക് വന്ന് അടിയുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടുപിടിക്കുന്നതിനായി പുതിയ സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർഎംഐടി)യിലെ ഗവേഷകരാണ് സാറ്റലൈറ്റ് സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നത്.
ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബഹിരാകാശത്ത് നിന്ന് തിരിച്ചറിയാൻ കഴിയുന്ന സാറ്റ്ലൈറ്റ് ഇമേജറി ടൂളിൻറെ പരീക്ഷണം വിജയിപ്പിച്ചതായി റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മണൽ, വെള്ളം, പ്ലാസ്റ്റിക് എന്നിവയിൽ എങ്ങനെയാണ് പ്രകാശം തട്ടി പ്രതിഫലിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാറ്റ്ലൈറ്റ് ഇമേജറി ടൂളാണ് ഓസീസ് ഗവേഷകർ വികസിപ്പിച്ചത്. വിക്ടോറിയയിലെ ഒരു ബീച്ചിൽ നിക്ഷേപിച്ച 14 ഇനം പ്ലാസ്റ്റിക്കുകൾ കൃത്രിമ ഉപഗ്രഹത്തിലെ ഡാറ്റ വഴി കണ്ടെത്തിയാണ് പരീക്ഷണം വിജയിപ്പിച്ചത്.
നിലവിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കണ്ടെത്താനുള്ള സംവിധാനം ഉണ്ട്. എന്നാൽ കടലിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്താൻ ഇവയ്ക്ക് സാധിക്കില്ല. ഇതിന് പരിഹാരമായണ് ഇവ എത്തിയിരിക്കുന്നത്. ഇനി വളരെ വേഗത്തിൽ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാം.
Discussion about this post