ന്യൂഡൽഹി: ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായി ബച്ചനും അഭിഷേക് ബച്ചനും വിവാഹമോചിതരാകുന്നുവെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴിക്കുകയാണ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്നും ഐശ്വര്യയും മകളും ഐശ്വര്യയുടെ വീട്ടിലണെന്നുമാണ് താമസിക്കുന്നതെന്ന വാർത്തകളാണ് പ്രചരിക്കുന്നത്. താരദമ്പദികൾ വേർപിരിയുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നതിനിടെ ഇരുവരും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഐക്കോണിക് ‘ഗുരു കപ്പിൾസ്’ ആയ ഐശ്വര്യയെയും അഭിഷേക് ബച്ചനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്്‌നം ഹിന്ദിയിൽ ഒരു ചിത്രം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2007ൽ ഐശ്വര്യയും അഭിഷേകും ഒന്നിച്ചെത്തിയ മണിരത്‌നത്തിന്റെ ഗുരു എന്ന ചിത്രം ഇന്നും ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്നറിയപ്പെടുന്ന സിനിമയാണ്. ഇതിന് പിന്നാലെ മണിരത്‌നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിലും ഇരുവരും കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. ഐശ്വയെയും അഭിഷേകിനെയും ഒന്നിക്കുന്ന തന്റെ മൂന്നാമത്തെ ചിത്രം യാഥാർത്ഥ്യമാക്കാനുള്ള സബ്ജക്ട് തേടുകയാണ് മണിരത്‌നമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
14 വർഷത്തിന് ശേഷമാണ് ബച്ചൻ ജോഡികൾ ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്. അഭിഷേക് ബച്ചൻ ഇതിനോടകം മൂന്ന് തവണ മണിരത്‌നത്തിനോട് ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ ആണ് ഐ്വര്യ റായിയുടെ ആദ്യ സിനിമ. പിന്നീട് നിരവധി മണിരത്‌നം സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
Discussion about this post