മോഹൻ ലാലിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്ത് . തുടരും എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻ ലാൽ തന്നെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
സ്‌കൂൾ വിട്ട് വരുന്ന കുട്ടികൾക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഒരു ഫാമിലി സിനിമ ആണെന്നാണ് പോസ്റ്റർ കാണുമ്പോൾ തോന്നുന്നത്. ഷർട്ടും മുണ്ടുമാണ് മോഹൻലാലിന്റ വേഷം. കറുത്ത അമ്പാസിഡർ കാറും പോസ്റ്ററിലുണ്ട്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. താൽക്കാലികമായി എൽ 360 എന്നാണ് ചിത്രത്തിന് പേര് നൽകിയിരുന്നത്. കെആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷെഫീഖ് വിബി എന്നിവർ ചേർന്നാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു.
Discussion about this post