കൊച്ചി; പ്രമുഖ യൂട്യൂബർ അർജ്യു എന്ന അർജുൻ സുന്ദരേശരനും അവതാരക അപർണ പ്രേംരാജും വിവാഹിതരായി. സോഷ്യൽ മീഡിയയിലൂടെ അർജുൻ തന്നെയാണ് ഈ കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
ഈ വർഷം ജൂലൈയിലാണ് അർജുനും അപർണയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും മില്യൺ ഫോളോവേഴ്‌സുള്ള ആളാണ് അർജുൻ. റോസ്റ്റിംഗ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ ആളാണ് അർജ്യു.അപർണ അൺഫിൽറ്റേഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ് കാസ്റ്റ് ഡോഷയും അവതരിപ്പിക്കുന്നു.
Discussion about this post