വയനാട് : വയനാട്ടിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ച വയനാട് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉൾപ്പടെ ചിത്രങ്ങൾ പതിച്ച കിറ്റുകളായിരുന്നു കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. തോൽപ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ് ശശികുമാർ.
38 കിറ്റുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തുത്തത്. തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് കിറ്റുകൾ പിടിച്ചെടുത്തത്.സംഭവത്തിൽ കേസെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. കിറ്റിൽ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പടെ കോൺഗ്രസ് ദേശീയ നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്.
അതേസമയം കിറ്റുകൾ ദുരിതബാധിതർക്ക് നൽകാൻ നേരത്തെ കൊണ്ടുവന്നതാണ് എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനെന്നാണ് കിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post