മുംബൈ: മരുമകളെ ടി വി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. 20 വര്‍ഷം മുമ്പ് കീഴ്‌കോടതി വിധിച്ച ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിടുകയും ചെയ്തു
ഭക്ഷണം പാചകം ചെയ്യുന്നതിന്റെ പേരിൽ യുവതിയെ പരിഹസിക്കുകയും ടിവി കാണാനോ അയൽക്കാരെ കാണാനോ അനുവദിക്കാറുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. ഒറ്റയ്ക്ക് അമ്പലത്തിൽ പോകാൻ അനുവദിച്ചിരുന്നില്ല. രാത്രി കാർപെറ്റിൽ കിടത്തിയിരുന്നതായും അർധരാത്രി വെള്ളമെടുക്കാൻ നിർബന്ധിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാല്‍ ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ അര്‍ധരാത്രി വിതരണത്തിനായി വെള്ളം എത്തുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും പുലര്‍ച്ചെ 1.30 മണി സമയത്ത് വെള്ളം എടുക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കാർപ്പെറ്റിൽ കിടത്തുന്നതോ അയൽക്കാരുമായി ഇടപഴകാൻ അനുവദിക്കാത്തതോ ഏതുതരത്തിലുള്ള ക്രൂരതയാണെന്ന് വ്യക്തമാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒന്നും 498 എ യില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Discussion about this post