കൊച്ചി; മലയാള സിനിമയിലെ സുവർണതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും വർഷങ്ങളായി സിനിമയിൽ സൂപ്പർതാരപദവിയിലിക്കുന്നവരാണ്. ആരാധകർ പരസ്പരം പലപ്പോഴും പോരടിക്കുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ വളരെ അടുത്ത സാഹോദര്യബന്ധമാണ് ഉള്ളത്.
ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് ഹോമൻലാലിന്റെ പിതാവിന്റെ സഹോദരന്റെ മകൻ ബിജു ഗോപിനാഥൻ. നിലവിൽ കരിയറിൽ മുന്നോറുന്നത് മമ്മൂട്ടിയാണെന്ന് ബിജു ഗോപിനാഥൻ തുറന്നുപറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
കരിയറിൽ മമ്മൂട്ടി ബുദ്ധിപരമായാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ബിജു ഗോപിനാഥൻ പറയുന്നു. പുതിയ ആളുകളോടൊപ്പം എത്രയോ സിനിമ ചെയ്തു. ഞാനൊരു വർഷം ഫാർമ കമ്പനിയിൽ ഉണ്ടായിരുന്നു. അതിന്റെ മീറ്റിംഗിന് പോയപ്പോൾ എന്റെ റിപ്പോർട്ടിഗം മാനേജരോട് മോഹൻലാലോ മമ്മൂട്ടിയോ മികച്ചതന്ന് ചോദിച്ചു. പുള്ളി സിനിമാ മോഹമുള്ളയാളാണ്. കഥയെഴുതി വച്ചിട്ടുണ്ട്. മോഹൻലാൽ സാറിന് സിദ്ധിയുണ്ട്, മമ്മൂട്ടി സാറിന് ബുദ്ധിയും എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സർ കാൽക്കുലേറ്റ് ചെയ്ത് ചെലവ് കുറച്ചാണ് സിനിമ എടുക്കുന്നത്. ഈയടുത്ത് 20 ദിവസം കൊണ്ട് ഒരു സിനിമ തീർത്തു. പുള്ളിയുടെ ഒരു സിനിമ പോലും പരാജയപ്പെട്ടിട്ടില്ല. ലാലു ചേട്ടന്റെ പ്രശ്‌നം വലിയ ബഡ്ജറ്റുകളിലുള്ള സിനിമകളുമായി വരുന്നതാണെന്നും ബിജു ഗോപിനാഥൻ അഭിപ്രായപ്പെട്ടു.
ദിലീപിന്റെ സമയദോഷം ഉടൻ മാറുമെന്നും ബിജു ഗോപിനാഥൻ പറയുന്നു. ഉത്രാടമാണ് ദിലീപിന്റെ നക്ഷത്രം. ഏഴര വർഷത്തെ പുള്ളിയുടെ കഷ്ടപ്പാട് മാർച്ച് മാസത്തോടെ തീരും. പിന്നെ പുള്ളിയെ പിടിച്ചാൽ കിട്ടില്ല. തിരിഞ്ഞ് നോക്കേണ്ട കാര്യവും വരില്ല. ഇനി പ്രശ്‌നങ്ങളൊന്നും വരാൻ പോകുന്നില്ല. സമയം മോശമായത് കൊണ്ടാണ് ഈ പ്രശ്‌നങ്ങളും ജയിൽ ജീവിതവുമൊക്കെ വന്നത്. ദിലീപ് തെറ്റ് ചെയ്‌തെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ബിജു ഗോപിനാഥൻ പറഞ്ഞു.
Discussion about this post