കഠിനംകുളം; കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിത്തി സ്വദേശിയായ നിശാന്താണ് പിടിയിലായത്. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് ആണ് കേസിനാസ്പദമായ സംഭവം.
യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെ വീടിന്റെ മതിൽ ചാടിയ 31 കാരൻ, തുറന്നിട്ടിരുന്ന ജനാലവഴി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.മൊബൈലിന്റെ ഫ്‌ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്ന് യുവതി കഠിനംകുളം പോലീസിൽ പരാതി നൽകി. സ്ത്രീകൾക്കു നേരെയുള്ളഅതിക്രമത്തിനും ഐടി ആക്ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പരിശോധനയിൽ ഇയാളെ കണ്ടെത്തുകയുമായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.
നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്
Discussion about this post