തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയും വെളിച്ചെണ്ണയും ഒക്കെ വാങ്ങണമെങ്കില്‍ പോക്കറ്റ് കീറുന്ന അവസ്ഥയാണ് നിലവിലുള്ളത്. സവാള വില മിക്കയിടത്തും ഇന്നലെ കിലോഗ്രാമിന് 90 രൂപവരെയെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ ലിറ്ററിന് 190 രൂപയാണ് വില.
എന്നാല്‍, വിപണിയില്‍ മറ്റ് സാധനങ്ങൾക്കെല്ലാം വില കുറഞ്ഞത് മലയാളികള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. സംസ്ഥാന വിപണിയിൽ അരിക്ക് ഇപ്പോള്‍ വിലയിറക്കത്തിന്റെ കാലമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മട്ട അരിയുടെ വിലയിൽ നാലു രൂപയുടെ കുറവാണ് ഉണ്ടായത്.
മട്ട വടി അരിക്ക് കിലോഗ്രാമിന് 45 രൂപ മുതൽ 49 രൂപവരെയാണ് ഇന്നലെ ചാലയിലെ മൊത്ത വിതരണ കേന്ദ്രത്തിലെ വില. മട്ട ഉണ്ട അരിക്ക് 39 മുതൽ 43 രൂപവരെ ആയിട്ടുണ്ട്. ചില്ലറ വിപണിയിൽ അഞ്ചു മുതൽ 8 രൂപയുടെ വരെ വർദ്ധനവ് ഉണ്ടാകും.
അരി പത്ത് കിലോഗ്രാം പായ്ക്കിന് 700 മുതൽ 800 രൂപവരെ എംആർപിയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സൂപ്പർമാർക്കറ്റുകളിലൂടെ വിപണനം ചെയ്യുന്ന അരിക്ക് വിലയിൽ മിക്കവാറും 25% കുറവ് തുടങ്ങിയ ഓഫറുകൾ ലഭിക്കുമെന്ന് ആണ് വ്യാപാരികൾ പറയുന്നത്.
തേങ്ങ വിലയിലും നേരിയ കുറവ് വന്നു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈകാതെ വെളിച്ചെണ്ണ വിലയിൽ കുറവുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. അടുത്ത മാസത്തോടെ സവാള വിലയും കുറയുമെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post