തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടയിൽ വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടർ ബ്രോ എന്ന് അറിയപ്പെടുന്ന എൻ പ്രശാന്ത്. ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ’ എന്ന് തുടങ്ങുന്ന പോസ്റ്റ് ആണ് പങ്കു വച്ചിരിക്കുന്നത്. പോസ്റ്റില്‍ എന്നാല്‍ ആരുടെയും പേര് പറയാതെയാണ് പരാമർശം.
കാംകോ കള പറിക്കൽ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് എൻ പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. നിലവിലെ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയാണ് എൻ പ്രശാന്ത് ഐഎഎസ്.
‘കർഷകനാണ്…
കള പറിക്കാൻ ഇറങ്ങിയതാ…
ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്, ഫിനാൻസ് ഓപ്ഷനുകൾ..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ടീം_കാംകോ, കൃഷിസമൃദ്ധി, നവോധൻ, KAMCO എന്നിങ്ങനെ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്.
ആരെ ഉദേശിച്ച് ഉള്ളതാണ് പോസ്റ്റ് എന്ന ചോദ്യവുമായി നിരവധി പേരാണ് കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്. എന്തോ കുത്തി പറയുന്ന പോലെ, ഇനി അഥവാ കർഷകൻ അല്ലെങ്കിലും കള പറിക്കുന്നുണ്ടെന്നാണ് കേട്ടത്, അനാവശ്യ കളകളൊന്നും നമുക്ക് ആവശ്യമില്ല ബ്രോ. അത് പറിച്ച് കളയുക തന്നെ വേണം എങ്കിൽ മാത്രമേ നല്ലൊരു തലമുറ നേരായവഴിക്ക് വളരുകയുള്ളൂ, മൊത്തത്തിൽ കളശല്യം കൂടുതലാണ്…ഒരു കീടനാശിനി പ്രയോഗം അത്യന്താപേക്ഷിതമാണ്….!ഭരണത്തിലും കൃഷിയിലും…ഒക്കെ.. എന്നിങ്ങനെ നിരവധി കമന്റുകൾ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.
Discussion about this post