കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ടുവരുന്ന പ്രശ്‌നമാണ് പോഷക കുറവ്. പല ആളുകളെയും ഇത് വ്യത്യസ്തമായാണ് ബാധിക്കുന്നതെങ്കിലും വേണ്ടത്ര ഗൗരവം കൊടുത്തില്ലെങ്കിൽ അത് പല ഗുരുതരമായ രോഗങ്ങൾക്കും കാരണമായി ഭവിച്ചേക്കും. പ്രോട്ടീൻ, വിറ്റാമിൻ എ, ബി, സി, ഡി, കാൽസ്യം, ഫോളേറ്റ്, അയഡിൻ, ഇരുമ്പ് എന്നിവയുടെയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന പോഷക കുറവുകൾ.
അമിനോ ആസിഡുകളിൽ നിന്നാണ് പോഷകം ഉണ്ടാകുന്നത്. ഇവ മനുഷ്യ ജീവൻറെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യജീവൻറെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏകദേശം പകുതിയോത്തോളം പ്രോട്ടീനുകളുടേയും മസിലുകളുടേയും രൂപത്തിലാണ്. ആഹാര പദാർത്ഥത്തിലെ അമിനോ ആസിഡിൻറെ അളവനുസരിച്ചാണ് പോട്ടീൻറെ ഗുണം നിശ്ചയിക്കുന്നത്.
അമിതമായ മുടികൊഴിച്ചിൽ അയൺ, ബയോടിൻ, പ്രോട്ടീൻ എന്നിവയുടെ കുറവിന്റെ ലക്ഷണങ്ങളാണ്.വരണ്ട, ചെതുമ്പലുകൾ പോലുള്ള ചർമ്മം അവശ്യ ഫാറ്റി ആസിഡുകൾ, വൈറ്റമിൻ എ, വൈറ്റമിൻ ഇ എന്നിവയുടെ അഭാവമാണ് വരണ്ടതും ചെതുമ്പലുകൾ ഉള്ളതുമായ ചർമ്മത്തിലേക്ക് നയിക്കുന്നത്.ദുർബലമായ പൊട്ടിപ്പോകുന്ന നഖങ്ങൾ ബയോട്ടിൻ, സിങ്ക്, പ്രോട്ടീൻ എന്നിവയുടെ അഭാവത്തെ കുറിക്കുന്നു.
Discussion about this post