കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. 29 കാരനായ വടക്കുതല അജ്മൽ ആണ് അറസ്റ്റിലായത്. മൂന്ന് വർഷത്തോളമാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടുകാരുടെയും കുട്ടിയുടെയും പരാതിയിൽ ചവറ പോലീസാണ് അറസ്റ്റ് ചെയ്തത്.
2015 മുതൽ 2018 വരെയുള്ള കാലയളവിൽ ആയിരുന്നു ഇയാൾ കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ ആയി കുട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇതോടെ വീട്ടുകാർ കാര്യം അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി തന്നെ മൂന്ന് വർഷമായി ഉസ്താദ് പീഡിപ്പിക്കുന്ന വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തി. പിന്നീട് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അജ്മലിനെ റിമാൻഡ് ചെയ്തു.
Discussion about this post