മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാറുകളിലൊരാളാണ് മോഹൻലാൽ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മോളിവുഡിന് സമ്മാനിച്ചത്. നൂറ് കോടി ക്ലബ്ബിൽ ആദ്യമായി ഒരു മലയാളം ചലച്ചിത്രം ഇടംപിടിച്ചതും ആരാധകരുടെ സ്വന്തം ലാലേട്ടനിലൂടെ. വിജയചിത്രങ്ങൾ മാത്രമല്ല,പരാജയ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ആരാധകർ ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്ത ചിത്രമാണ് പെരുച്ചാഴി.
2014 ആഗസ്റ്റിൽ പുറത്തിറങ്ങുന്ന ഒരു മലയാളം രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് പെരുച്ചാഴി. അരുൺ വൈദ്യനാഥൻ രചനയും സംവിധാനവും നിർവഹിക്കുന്ന പെരുച്ചാഴി നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ്.മൂന്ന് മാസം എടുത്തായിരുന്നു പെരുച്ചാഴിയുടെ ചിത്രീകരണം. അമേരിക്കയിൽ മാത്രം 30 ദിവസാണ് പെരുച്ചാഴിയ്ക്ക് ചിത്രീകരണത്തിനായി ആവശ്യമായി വന്നത്. മോഹൻലാലും മുകേഷും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ അജു വർഗ്ഗീസ്, രാഗിണി നന്ദ്വനി, ആൻഡ്രിയ ജെറമിയ, വിജയ് ബാബു, ബാബുരാജ് എന്നിങ്ങനെ വലിയ താരനിരതന്നെ ഉണ്ടായിരുന്നു.
വലിയ ഹൈപ്പിൽ വന്ന് വമ്പൻപരാജയമായി മാറിയ ചിത്രമായിരുന്നു പെരുച്ചാഴി. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് നിർമ്മാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടുവെങ്കിലും തങ്ങളെ സംബന്ധിച്ച് പെരുച്ചാഴി പ്രധാനപ്പെട്ട സിനിമയാണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്റ് സീൽ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയാണെന്നാണ് സാന്ദ്ര പറയുന്നത്. ”ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കാഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കിൽ നമുക്ക് അത് വിശ്വസനീയമായിരിക്കുമെന്നാണ് സാന്ദ്ര പറയുന്നത്.
Discussion about this post