ഇന്നത്തെ കാലത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ സൗന്ദര്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ട് തന്നെ ഇവർ ചർമ്മത്തെ നന്നായി പരിപാലിക്കാറുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ചും, അനുയോജ്യമായ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചുമാണ് പലപ്പോഴും ആളുകൾ സൗന്ദര്യം പരിപാലിക്കാറുള്ളത്. എന്നാൽ കാലാവസ്ഥ, മലിനീകരണം തുടങ്ങിയകാര്യങ്ങൾ നമ്മുടെ ഈ പരിശ്രമങ്ങളെയെല്ലാം പലപ്പോഴെങ്കിലും വിഫലമാക്കാറുണ്ട്. ഒന്ന് പുറത്തിറങ്ങി നടന്നാൽ മതി സൺ ടാൺ വന്ന് മുഖത്തിന്റെ തിളക്കം നഷ്ടമാകാൻ. ഈ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ നാം അതീവ ശ്രദ്ധപുലർത്തണം.
മുഖ സൗന്ദര്യം നിലനിർത്താൻ നിരവധി ക്രീമുകളും സെറവും ഉപയോഗിക്കുന്നവർ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എല്ലാ കാലത്തും മുഖം തിളങ്ങാൻ ഈ അഞ്ച് സാധനങ്ങളാണ് നിർബന്ധമായും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടത്.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഭൂരിഭാഗം പേരുടെയും പ്രശ്‌നമാണ്. നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റം കറുപ്പ് വരാം. ഇത് തടയാൻ അനുയോജ്യമായ അണ്ടർ ഐ ക്രീം ഉപയോഗിക്കണം. കണ്ണിന് താഴെ കറുപ്പ് വരുമ്പോൾ മാത്രമല്ല, ഭാവിയിൽ കറുപ്പ് വരുന്നത് തടയാനും ഈ ക്രീം നിത്യേന ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
നമ്മുടെ ചർമ്മത്തിന് ഏറ്റവും കൂടുതൽ പ്രശ്‌നം ഉണ്ടാക്കുന്നത് സൂര്യരശ്മികൾ ആണ്. സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിൽ പാടുകൾ വീഴ്ത്തുകയും തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാൽ സൺസ്‌ക്രീൻ നിർബന്ധമായും മുഖത്ത് തേച്ചിരിക്കണം. പുറത്തുപോകുമ്പോൾ മാത്രമല്ല വീട്ടിൽ ഇരിക്കുമ്പോഴും സൺസ്‌ക്രീൻ ഉപയോഗിക്കണം.
എല്ലായ്‌പ്പോഴും കയ്യിൽ കരുതേണ്ട മറ്റൊന്നാണ് എക്‌സ്‌ഫോളിയേഷൻ ടൂൾ. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ഇതുവഴി ചർമ്മത്തിന്റെ മൃതത്വം നിലനിർത്താൻ കഴിയും. എല്ലാ സ്ത്രീകളുടെയും കൈവശം നിർബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റൊരു ഉത്പന്നമാണ് ക്ലെൻസർ. സൗന്ദര്യ സംരക്ഷണം ക്ലെൻസറിൽ നിന്നും ആരംഭിക്കണം എന്നാണ് പറയുന്നത്. മുഖത്തെ അഴുക്ക് നീക്കി ചർമ്മത്തെ ആരോഗ്യത്തോടെ കാക്കാൻ ക്ലെൻസർ ഉപയോഗിക്കുന്നത് നല്ലതാണ്.
അടുത്തിടെയായി നമ്മുടെ സൗന്ദര്യ സംരക്ഷണത്തിലേക്ക് കടന്ന് വന്ന ഒന്നാണ് സെറം. പല തരത്തിലുള്ള സെറമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുഖത്തിന് അനുയോജ്യമായ സെറം എല്ലാ ദിവസവും ഉപയോഗിക്കണം. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സെറം ഉപയോഗിക്കുന്നത് നല്ലതാണ്.
Discussion about this post