മലയാളത്തിലെ പ്രിയപ്പെട്ട നടിയാണ് ഷീല.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.1980-ൽ സ്‌ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തുനിന്ന് വിടവാങ്ങിയ താരം 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തുകയായിരുന്നു. ഇപ്പോഴിതാ ഇടക്കാലത്ത് അഭിനയം നിർത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അവർ.
മകനെ വളർത്താനും അവന്റെ കാര്യങ്ങൾ നല്ലത് പോലെ നോക്കാനുമാണ് താൻ അഭിനയം നിർത്തിയതെന്നാണ് താരം പറയുന്നത്. കുട്ടികളെ പ്രസവിച്ചാൽ മാത്രം അമ്മയാകില്ലെന്നും അതിന് വളർത്തണമെന്നും താരം പറയുന്നു. ഷീലയുടെ വാക്കുകൾ….
ഷീല: ഒരു കൊച്ചിനെ പ്രസവിച്ചാൽ മാത്രം അമ്മ ആകില്ല. വളർത്തണം. വളർത്തുന്നവർ ആണ് അമ്മ. അപ്പോൾ ഞാൻ വിചാരിച്ചു ഈ കൊച്ച് വളരുന്നത് എനിക്ക് കാണണം, പല്ല് പൊട്ടി താഴെ വീഴുന്നത് എനിക്ക് കാണണം, സ്കൂളിൽ എനിക്ക് ഒരുക്കി വിടണം, ചോറ് കൊണ്ട് പോയി കൊടുക്കണം, ഇതൊക്കെ എന്റെ മനസ്സിൽ ഉണ്ട്. എനിക്ക് തോന്നി കുറെ ഒക്കെ ഉണ്ടാക്കി. ഇനി മതി എന്ന്. ഒരു കാലത്തും അത്യാഗ്രഹങ്ങൾ ഒന്നുമില്ല എനിക്ക്. ഏറ്റവും വലിയ മനസ്സ് എന്ന് പറയുന്നത് ഉള്ളതിൽ വെച്ച് തൃപ്തി പെടുക എന്നത് ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് മതി ഇതൊക്കെ. എന്റെ മകനെ എനിക്ക് വളർത്തണം. അല്ലെങ്കിൽ ഞാൻ പ്രസവിക്കാൻ പാടില്ലായിരുന്നു അങ്ങനെ ഒരു കൊച്ചനെ. അങ്ങനെ അവന് വേണ്ടി ഞാൻ എല്ലാം നിർത്തി. ഞാൻ എല്ലാവരോടും പറഞ്ഞു ഞാൻ മൂന്ന് മാസമേ അഭിനയിക്കു. അതിന് ശേഷം ഞാൻ അഭിനയിക്കാൻ വരില്ല. മൂന്ന് മാസം കൊണ്ട് പടങ്ങൾ എല്ലാം തീർത്തു. എന്നിട്ട് ഞാൻ അവനെയും കൊണ്ട് ഊട്ടിയിലേക്ക് പോയി. അവിടെ പോയി അവനെ ഒരു സ്കൂളിൽ ചേർത്ത് ഞാൻ അവിടെ തന്നെ താമസിച്ച് അവനെ അവിടെ തന്നെ പഠിപ്പിച്ചു, അവന്റെ പടുത്തം മുഴുവൻ തീർന്നതിന് ശേഷമാണ് ഞാൻ പിന്നെയും വന്നത്. പത്ത് പതിനാറ് വയസ്സ് മുതൽ നമ്മൾ കൂടെ തന്നെ നിൽക്കണം ആൺകുട്ടികളുടെ. വന്ന ഉടനെ ഊതാൻ പറയും, ഇപ്പോഴും ഞാൻ ചോദിക്കാറുണ്ട്, നഖം കാണിച്ചേ, മീശയിൽ കുറച്ച് കൂടി വെട്ടാൻ ഉണ്ട് എന്നൊക്കെ ഇപ്പോഴും ഞാൻ പറഞ്ഞു കൊണ്ടിരിക്കും. അവൻ പറയും അമ്മേ എനിക്ക് വയസ്സ് ആയില്ലേ? അപ്പോൾ ഞാൻ പറയും നിനക്ക് നൂറു വയസ്സ് ആയാൽ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നീ എന്റെ കൊച്ച.
Discussion about this post