കൊല്ലം : കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടി റെയിൽ വേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പാട് സ്വദേശി ഐശ്വര്യയെയാണ് കാണാതായത്. 18ാം തീയതി രാവിലെ പത്തരയോടെയാണ് ഐശ്വര്യയെ കാണാതായത്.
ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പോലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി റെയിൽവേ സ്റ്റേഷനുകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
കാണാതായ അന്ന് മുതൽ ഐശ്വര്യയുടെ ഫോൺ ഓഫാണ് എന്ന് കുടുംബം പറഞ്ഞു. എൻട്രൻസ് കോച്ചിംഗ് വീട്ടിലിരുന്ന് ഓൺലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളും വളരെ കുറവാണ്.
18 -ാം തീയതി രാവിലെ 10 മണി വരെ കുട്ടി വീട്ടിലുണ്ടായിരുന്നു. 10 മണിക്ക് ശേഷം ഫോൺ വിളിച്ചപ്പോൾ ഐശ്വര്യ കോൾ എടുത്തില്ല . നിരവധി തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ശേഷം അയൽക്കാരോട് നോക്കാൻ പറയുകയായിരുന്നു. വീട്ടിൽ പോയി അന്വേഷിച്ചപ്പോഴാണ് കുട്ടി വീട്ടിലിലെന്ന് അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post