കൊല്ലം: തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ യുവതിയുടെ അമ്മക്കെതിരെ കേസെടുത്ത് പോലീസ് . അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകൾ കൊരട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കരുനാഗപ്പള്ളി പോലീസാണ് അമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിങ്കാളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുനാഗപ്പള്ളി സ്വദേശിയായ ഐശ്വര്യ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. ധ്യാനകേന്ദ്രം അധികൃതരാണ് ഐശ്വര്യ സ്ഥാപനത്തിൽ ഉണ്ടെന്ന വിവരം കൈമാറിയത്. ഐശ്വര്യയുടെ കുടുംബവും കരുനാഗപ്പള്ളിയിൽ നിന്നുള്ള പോലീസ് സംഘവും തൃശൂരിലേക്ക് പോയി മകളെ തിരികെ കൊണ്ടുവരുകയായിരുന്നു.
സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈനായി പഠിക്കുന്നയാളാണ് ഐശ്വര്യ. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ വ്യക്തമാക്കിയിരുന്നു.
Discussion about this post