കൊച്ചി; തനിക്കുണ്ടായ ദുരനുഭവം ഭാവിയിൽ മറ്റ് പെൺകുട്ടികൾക്ക് ഉണ്ടാകരുതെന്ന് കുതിയാണ് നടൻമാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയതെന്ന് ആലുവയിലെ നടി. വധഭീഷണി പോലും വന്നിട്ടും തളരാഞ്ഞത് അത് കൊണ്ടായിരുന്നുവെന്നും നടി പറഞ്ഞു. മലയാള ചലച്ചിത്ര താരങ്ങളായ മുകേഷ്,ജയസൂര്യ,ഇടവേള ബാബു,ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരായ പരാതി പിൻവലിക്കുന്നതായി യുവതി പറഞ്ഞിരുന്നു. സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽ നിന്ന് പിൻവാങ്ങുന്നതായി നടി പറഞ്ഞത്.
പോക്‌സോ കേസ് വന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം. തന്റെ അമ്മയുടെ സ്വന്തം അനുജത്തിയുടെ മകളാണ് കേസ് നൽകിയത്. കുട്ടിക്ക് ആരാണ് കാശ് കൊടുത്ത് ഇങ്ങനെ പറയിപ്പിച്ചതെന്ന് പോലീസ് തെളിയിക്കണം. പോക്‌സോ കേസുമായി ബന്ധപ്പെട്ട് പോലീസുകാർ ഇതുവരെ തന്നെ വിളിച്ചിട്ടില്ല, കൂടുതൽ അന്വേഷണത്തിനായി പ്രധാനമന്ത്രിയ്ക്ക് വരെ കത്തയച്ചുവെന്നും നടി കൂട്ടിച്ചേർത്തു.
ഞാൻ സോഷ്യൽ മീഡിയയിൽ വളരെ ഫേമസ് ആയിട്ടുള്ള ആളാണ്. അത്തരം പരിപാടികളൊന്നും എനിക്ക് പറ്റില്ലെന്ന് ഇവിടുത്തെ മീഡിയ വിചാരിക്കണമായിരുന്നു. എനിക്കെതിരെ പരാതി നൽകിയ ബന്ധുവിന്റെ ബാക്ക് ഗ്രൗണ്ട് എന്തുകൊണ്ട് അന്വേഷിച്ചില്ല? ഈ കേസിൽ എനിക്ക് സർക്കാരിന്റെ പിന്തുണ വേണം. എന്നെ സർക്കാർ ചേർത്തുപിടിക്കണം”. മൂന്ന് ദിവസം കാത്തിരിക്കും. ഇല്ലെങ്കിൽ പരാതി പിൻവലിക്കുമെന്നും നടി വ്യക്തമാക്കി.എന്നെപ്പോലൊരു നിരപരാധിയെ വെറുതെ ക്രൂശിക്കരുത്. ഞാൻ പൊതുജനങ്ങൾക്കും മീഡിയക്കും വേണ്ടി ഇറങ്ങിയതാണ്. എന്നിട്ടും അവരാരും എന്റെ കൂടെ നിന്നില്ലെന്ന് നടി കുറ്റപ്പെടുത്തി.
Discussion about this post