പാലക്കാട്: മൂന്ന് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആണ് മുൻപിൽ ഉള്ളത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ വാദ്ര 57 വോട്ടുകൾക്ക് മുൻപിലാണ്. പാലക്കാട് 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൃഷ്ണകുമാർ മുൻപിൽ ഉള്ളത്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് മുന്നിട്ട് നിൽക്കുന്നത്. 49 വോട്ടുകൾക്ക് മുൻപിലാണ് യുആർ പ്രദീപ് ഉള്ളത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഹോം വോട്ടുകൾ എണ്ണും. ഇതും പൂർത്തിയാക്കിയ ശേഷമാകും ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങുക.
എട്ട് മണിയോടെയായിരുന്നു മൂന്ന് മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചത്. ഏഴ് മണിയോടെ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് ഇതിനോടകം തന്നെ സ്ഥാനാർത്ഥികൾ എത്തിയിട്ടുണ്ട്.
Discussion about this post