നമ്മുടെ പ്രായം എപ്പോഴും കുറവ് തോന്നിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനു പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ വാർദ്ധക്യത്തെ അകറ്റാനുള്ള യുഎസിൽ നിന്നുള്ള 47
കാരനായ ബ്രയാൻ ജോൺസൺന്റെ വിദ്യയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കോടീശ്വരന്‍ ബ്രയാൻ ഇതിനായി പ്രതിവർഷം 2 മില്യൺ ഡോളർ ആണ് ചിലവഴിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതശൈലി അസാധാരണമല്ല. കഠിനമായ ജീവിതശൈലിയാണ് ബ്രയാൻ പിന്തുടരുന്നത്.
തൻ്റെ നാല് ദിവസത്തെ ഭക്ഷണ ഡയറ്റ് പ്ലാന്‍ adheham എക്‌സിൽ പങ്കിട്ടത് വലിയ പ്രശംസയാണ് നേടിയത്. ഭക്ഷണക്രമത്തോടും ആരോഗ്യത്തോടുമുള്ള അദ്ദേഹത്തിൻ്റെ അച്ചടക്കത്തോടെയുള്ള സമീപനം ആളുകളില്‍ കൗതുകമുണർത്തുകയും ഇന്ത്യൻ ഭക്ഷണവുമായി താരതമ്യപ്പെടുത്തുകയും ചെയ്‌തു.
ജോൺസൺ അടുത്ത നാല് ദിവസത്തേക്കുള്ള തൻ്റെ മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണത്തിൻ്റെ ഒരു ഫോട്ടോ എക്സില്‍ പോസ്‌റ്റ് ചെയ്‌തു. പലരും ജോൺസൻ്റെ അച്ചടക്കത്തെ പ്രശംസിച്ചു. മസാലകളില്ലാത്ത ഇന്ത്യൻ ഭക്ഷണങ്ങളായ ബെസൻ ചില്ല, മസൂർ ദാൽ, സബ്ജി- ചാവൽ എന്നിവയെ പോലെയുണ്ട് ഇവയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിൻ്റെ അടുത്ത ഭക്ഷണത്തിൽ ചോളേ ഭട്ടുരെ, ഗോബി ആലു എന്നിവ ഉൾപ്പെടുമെന്ന് ചിലര്‍ കളിയാക്കി. ഭക്ഷണം സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ലോഹ പാത്രങ്ങൾ പോലും പല ഇന്ത്യൻ ടിഫിൻ ബോക്സുകളെയും ഓർമ്മിപ്പിച്ചു.
ജോൺസൻ്റെ ജീവിതശൈലി ആഗോള തലത്തിൽ താൽപ്പര്യം ഉയർത്തിയിട്ടുണ്ട്.
Discussion about this post